പിതാവ് രോഗ ബാധിതനായതോടെ, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയിരിക്കുകയാണ്, നെടുങ്കണ്ടം അണക്കരമെട്ട് സ്വദേശിയായ കൗമാരക്കാരന്‍


പിതാവ് രോഗ ബാധിതനായതോടെ, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയിരിക്കുകയാണ്, നെടുങ്കണ്ടം അണക്കരമെട്ട് സ്വദേശിയായ കൗമാരക്കാരന്‍.രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, സ്വന്തം വീട് നിര്‍മ്മാണത്തിനിടെ, നെടുങ്കണ്ടം അണക്കരമെട്ട് സ്വദേശിയായ പനംതാനത്തില്‍ ശ്രീനിവാസൻ അപകടത്തില്‍പ്പെട്ടിരുന്നു.. ഏഴുവര്‍ഷത്തോളം കിടപ്പിലായിരുന്ന ശ്രീനിവാസന്‍, നിരവധി ചികിത്സകളെ തുടര്‍ന്നാണ് ജോലിയ്ക്ക് പോകാന്‍ പ്രാപ്തനായത്. മുചക്ര വാഹനത്തില്‍ ലോട്ടറി വിറ്റും ഐസ്ക്രീം കച്ചവടം നടത്തിയുമാണ് കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ബാധിച്ചതോടെ, ഈ നിര്‍ധന കുടുംബം ദുരിതത്തിലായി.രണ്ട് വര്‍ഷത്തോളമായി, ജോലിയ്ക്ക് പോകാനാവാതെ കിടപ്പിലാണ് ശ്രീനിവാസന്‍. ആഴ്ചതോറും മരുന്നുകള്‍ക്ക് മാത്രമായി ആയിരങ്ങള്‍ വേണം. ഇതോടെ, പ്ല്‌സടു പഠനം പൂര്‍ത്തീയാക്കിയ ശേഷം മകന്‍ ശ്രീജിത്തും തുടര്‍ പഠനമെന്ന മോഹമുപേക്ഷിച്ച് ജോലിയ്ക്കിറങ്ങി.തൂക്കുപാലത്തെ പെട്രോള്‍ പമ്പിലെ ജോലിയില്‍ നിന്നും ലഭിയ്ക്കുന്ന വരുമാനം കൊണ്ടാണ് ശ്രീജിത്ത് കുടുംബം പുലര്‍ത്തുന്നത്. അച്ഛന് രോഗം മൂര്‍ശ്ചിച്ചതിനാല്‍ അമ്മ ഗിരിജയ്ക്ക് പലപ്പോഴും ജോലിയ്ക്ക് പോകാന്‍ ആവില്ല.ഓപ്പറേഷന്‍ അടക്കമുള്ള ചികിത്സാ ചെലവുകള്‍ക്കായി ആവശ്യമായ ഭാരിച്ച തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഈ നിര്‍ധന കുടുംബം.അക്കൗണ്ട് വിവരങ്ങള്‍ശ്രീനിവാസന്‍ പി.കെ
അക്കൗണ്ട് നമ്പര്‍ 34520058048
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തൂക്കുപാലം ശാഖ
ഐഎഫ്എസ് സി കോഡ്. SBIN0070369ഓപ്പറേഷനാവശ്യമായ ഭീമമായ തുക സ്വയം കണ്ടെത്താനാവില്ലെങ്കിലും, ദൈനംദിന ചികിത്സയ്ക്കുള്ള പണം എങ്കിലും കണ്ടെത്താനുള്ള ബദ്ധപ്പാടിലാണ് ഈ നിര്‍ധന കുടുംബം