6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വിലത്തകര്‍ച്ച നേരിട്ടിരുന്ന അടയ്ക്കാ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസത്തിന്റെ സീസണാണിത്



പാലക്കാട്: വിലത്തകര്‍ച്ച നേരിട്ടിരുന്ന അടയ്ക്കാ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസത്തിന്റെ സീസണാണിത്. നിലവില്‍ കൊട്ടടയ്ക്ക (ഉണങ്ങിയ അടയ്ക്ക) കിലോയ്ക്ക് 380 രൂപയാണ് വിപണിവില.ചമ്ബന്‍ അടയ്ക്കയ്ക്ക് (പച്ച അടയ്ക്ക) 55 രൂപയുണ്ട്. തൊണ്ടുകളഞ്ഞവയ്ക്ക് 140 രൂപ ലഭിക്കുന്നുണ്ട്. കൊട്ടടയ്ക്ക ഒരുമാസം മുമ്ബുവരെ 300 രൂപയായിരുന്നു വില. ചമ്ബന്‍ അടയ്ക്കാ 40 രൂപയും.

അടയ്ക്കയുടെ വിളവെടുപ്പ് തീരുന്ന സമയമാണിത്. ഇത് വില വര്‍ദ്ധനവിന് കാരണമായി. ജൂലായ് മുതല്‍ ഡിസംബര്‍ വരെയാണ് സീസണ്‍. പച്ച അടയ്ക്ക വെറ്റില മുറുക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമാണ് പച്ച അടയ്ക്കയുടെ മാര്‍ക്കറ്റ്. കൂടാതെ ചില ആയുര്‍വേദ ചേരുവകളിലും ഇവ ഉപയോഗിക്കാറുണ്ട്. ഉണങ്ങിയ അടയ്ക്കയുടെ പ്രധാന മാര്‍ക്കറ്റ് കര്‍ണാടകയാണ്. ചമ്ബന്‍ അടയ്ക്ക പാന്‍മസാലയ്ക്കും മറ്റുമാണ് ഉപയോഗിക്കുന്നത്.

ജില്ലയിലെ മലയോര മേഖലകള്‍ക്ക് പുറമേ ചിറ്റൂര്‍, തൃത്താല, കൂറ്റനാട്, ചാലിശ്ശേരി, കടമ്ബഴിപ്പുറം എന്നിവിടങ്ങളിലാണ് കൂടുതല്‍ കവുങ്ങ് കൃഷി. ഇടവിളയായിട്ടാണ് പലരും അടയ്ക്ക കൃഷി ചെയ്യുന്നത്. എന്നാല്‍ അടയ്ക്കയുടെ വില കണ്ട് ഇപ്പോള്‍ പലരും കവുങ്ങിനെ പ്രധാനവിളയായി കൃഷി ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. റബ്ബര്‍ വിലയിടിഞ്ഞതോടെ മലയോര തോട്ടം വെട്ടിയ സ്ഥലങ്ങളിലും കവുങ്ങ് കൃഷി തുടങ്ങിയിട്ടുണ്ട്.

ഏജന്റുമാര്‍ വ്യാപാരികളില്‍ നിന്ന് മൊത്തമായി ഉണങ്ങിയ അടയ്ക്ക എടുത്ത് കൊച്ചിയിലെത്തിക്കും. അവിടെ നിന്ന് കര്‍ണാടകയിലേക്ക് കയറ്റിയയക്കും. സീസണ്‍ അവസാനിച്ചതോടെ അടയ്ക്കയ്ക്ക് ഇനിയും വില ഉയരാനുള്ള സാദ്ധ്യതയുണ്ട്.

തിരിച്ചുവരുമോ ചാലിശ്ശേരിയുടെ അടയ്ക്കാപ്പെരുമ

30 വര്‍ഷം മുമ്ബ് ചാലിശ്ശേരിക്ക് അടയ്ക്ക വിപണിയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. ജോലി തേടി ആളുകള്‍ അന്യരാജ്യങ്ങളിലേക്ക് വിമാനം കയറിയതോടെ കൃഷിയില്‍ ശ്രദ്ധിക്കാനാളില്ലാത്ത അവസ്ഥയായി. കൂടാതെ തൊഴിലാളി ക്ഷാമവും ചാലിശ്ശേരിയിലെ അടയ്ക്ക വിപണിയെ തളര്‍ത്തി. ദിവസം 300 മുതല്‍ 500 തുലാം വരെ ചരക്കെത്തിയിരുന്ന സ്ഥാനത്ത് പകുതി പോലും മാര്‍ക്കറ്റിലെത്താറില്ല. കാലാവസ്ഥാ വ്യതിയാനം, മഹാളി രോഗം, പറിച്ചെടുക്കാന്‍ ആളില്ലാത്തത്, വിലയിലുള്ള ചാഞ്ചാട്ടം മൂലം കരാറുകാര്‍ക്കുള്ള നഷ്ടം ഇതെല്ലാം ചാലിശ്ശേരിയിലെ അടയ്ക്കാ കച്ചവടത്തെ ബാധിച്ചു.

കര്‍ഷകരെ സംരക്ഷിക്കണം

നെല്‍ക്കൃഷിക്ക് നല്‍കുന്നത് പോലെ പ്രത്യേക പാക്കേജ് അടയ്ക്ക കൃഷി രംഗത്തില്ല. രോഗം, പ്രകൃതിനാശം തുടങ്ങി വിളവിലുണ്ടാകുന്ന നഷ്ടത്തിന് പരിഹാരം കാണുന്നില്ല. ശാസ്ത്രീയ പരിപാലന മുറ സ്വീകരിക്കാന്‍ കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കണം. തൊഴില്‍ പരിശീലനത്തിന് പ്രത്യേക പദ്ധതി കണ്ടെത്തണം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!