തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ വിവാഹമോചന ഹർജി, കേസ് പിൻവലിച്ച് ഭാര്യ സംഗീത

തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ വിവാഹമോചന ഹർജി,കേസ് പിൻവലിച്ച് ഭാര്യ സംഗീത. ചെങ്കൽപേട്ട് കുടുംബകോടതിയിലെ കേസാണ് പിൻവലിച്ചത്. ജൂണ്‍ 15ന് കോടതി കേസ് പരിഗണിച്ചെങ്കിലും ഇരുവിഭാഗവും ഹാജരാകാതിരുന്നതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വൻ പൊതുജനശ്രദ്ധ നേടുകയും ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് വിജയിയുടെയും ഭാര്യയുടെയും വിവാഹമോചന ഹർജി ചെംഗൽപട്ട് കുടുംബ കോടതി പരിഗണിക്കാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ ഇരുപക്ഷവും കോടതിയിൽ ഹാജരാകാതിരുന്നതോടെ വാദം കേൾക്കൽ ഓഗസ്റ്റ് 7-ലേക്ക് മാറ്റിവെക്കുകയായിരുന്നു. 2025 ഡിസംബർ 23നാണ് സംഗീത, വിജയിക്കെതിരെ ചെംഗൽപട്ട് ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. പിന്നീട് കേസ് കുടുംബകോടതിയിലേക്ക് മാറ്റുകയും വാദം തുടരുകയുമായിരുന്നു.
ഏപ്രിൽ 20ന് നടന്ന വാദം കേൾക്കലിൽ, പ്രമുഖ വ്യക്തിത്വങ്ങളായതിനാലും സുരക്ഷാപരമായ ആശങ്കകളും നടപടിക്രമങ്ങളിലെ സങ്കീർണതകളും നിലനിൽക്കുന്നതിനാലും വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുമതി നൽകണമെന്ന് ഇരുവിഭാഗവും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വിജയിക്കും സംഗീതയ്ക്കും എന്ന് നേരിട്ട് ഹാജരാകാൻ സാധിക്കുമെന്ന് ജഡ്ജി അഭിഭാഷകരോട് ആരായുകയും ജൂൺ മാസത്തിൽ സാധ്യമാകുമെന്ന് അവർ അറിയിക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് അടുത്ത വാദം കേൾക്കൽ ജൂൺ 15ലേക്ക് മാറ്റി വെച്ചിരുന്നത്.









































































































































