San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

തോട്ടം മേഖലകളിൽ ജോലി പാടില്ലെന്ന ഇടുക്കി കളക്ടറുടെ ഉത്തരവിന് പുല്ലുവില; തമിഴ്‌നാട്ടിൽ നിന്ന് വാഹനങ്ങളെത്തുന്നു



കനത്ത മഴയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നല്‍കിയ ജാഗ്രതാ ഉത്തരവിന് പുല്ലുവില. തോട്ടം മേഖലകളില്‍ ജോലി പാടില്ലെന്ന ഉത്തരവാണ് ഇടുക്കിയില്‍ ലംഘിക്കപ്പെട്ടത്. ഉത്തരവ് ലംഘിച്ച് തോട്ടം തൊഴിലാളികളുമായി വാഹനങ്ങള്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. റെഡ് – ഓറഞ്ച് അലര്‍ട്ടുകള്‍ ഉള്ളതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഇടുക്കിയില്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇത് ലംഘിച്ചാണ് തോട്ടങ്ങളിലേക്ക് തൊഴിലാളികളുമായി വാഹനങ്ങള്‍ എത്തുന്നത്. ഇന്ന് ആറ് മണി മുതല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകള്‍ കടന്ന് കേരളത്തിലേക്ക് എത്തുകയാണ്. ഏകദേശം 200നടുത്ത് വാഹനങ്ങളാണ് കമ്പമേട്ട് ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്കെത്തിയത്. തൊഴിലാളികളെ കുത്തിനിറച്ചാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. അടുത്തകാലത്ത് ശക്തമായ മഴയില്‍ മരം കടപുഴകി വീണ് നിരവധി തൊഴിലാളികള്‍ മരിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ഇന്ന് എട്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നാണ് പ്രവചനം.

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് 8 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടി മുതല്‍ പ്രഫഷണല്‍ കോളജുകള്‍ക്ക് വരെ അവധി ബാധകമാണ്. ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്. എറണാകുളം ജില്ലയില്‍ പുലര്‍ച്ച 5 മണിക്ക് ശേഷവും തൃശൂരില്‍ ആറ് മണിക്ക് ശേഷവുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴ തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. തൃശൂരില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് കളക്ടര്‍ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!