പട്ടാളച്ചിട്ടതന്നെയാണ് കൃഷിയുടെ കാര്യത്തിലും വിമുക്ത ഭടന്‍ കട്ടപ്പന കൊല്ലക്കാട്ട് മധുവിന്.


കട്ടപ്പന: പട്ടാളച്ചിട്ടതന്നെയാണ് കൃഷിയുടെ കാര്യത്തിലും വിമുക്ത ഭടന്‍ കട്ടപ്പന കൊല്ലക്കാട്ട് മധുവിന്. അതുകൊണ്ട് കൃഷിയിടം ഫലവര്‍ഗങ്ങളാല്‍ സമ്പന്നമാണ്.ജമ്മു കശ്മീര്‍, മിസോറം, നാഗാലാന്‍ഡ്, തുടങ്ങിയ അതിര്‍ത്തി പ്രദേശത്തടക്കം 26 വര്‍ഷം സൈനിക സേവനം നടത്തിയ മധുവിന്‍റെ ആഗ്രഹമായിരുന്നു ഫലവര്‍ഗ കൃഷിയും പരിപാലനവും.
അതു കൊണ്ടാണ് സൈനിക സേവനത്തിന് ശേഷം മറ്റു ജോലികളിലേക്ക് തിരിയാതെ വീട്ടിലെ കൃഷിയിടത്തില്‍ മണ്ണിനോട് പടവെട്ടാന്‍ ഉറച്ചിറങ്ങിയത്. ഫലവര്‍ഗ കൃഷി ചെയ്താണ് തുടങ്ങിയത്. അതോെടാപ്പം ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിച്ചും തൈകള്‍ ഉല്‍പാദിപ്പിച്ച് വിതരണം നടത്തിയും മറ്റുള്ളവരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നുമുണ്ട്.
നൂറ്റമ്ബതോളം ഫലവര്‍ഗങ്ങള്‍, അമ്ബതോളം ഔഷധ സസ്യങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഏലം, കാപ്പി, കുരുമുളക്, തെങ്ങ്, കമുക്, തുടങ്ങി മിക്ക കൃഷിവിളകളും മധുവിന്‍റെ കൃഷിയിടത്തിലുണ്ട്. ഫല വര്‍ഗ്ഗ ഇനങ്ങളില്‍ ഔക്കാഡോ എന്ന വെണ്ണപ്പഴമാണ് മുഖ്യ ആകര്‍ഷണം. ഈ പഴത്തിന്‍റെ 10 ഇനങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. നാരകം വര്‍ഗത്തില്‍ 16 ഇനങ്ങളുണ്ട്. അതില്‍ ഓറഞ്ച്, ചെറുനാരകം, സീതപ്പഴം, മുള്ളാത്ത, ഇലാമാ എന്നിവയും, മള്‍ബറിയുടെ നാല് ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. മാവ് വര്‍ഗത്തില്‍ 12 ഇനങ്ങളുണ്ട്.
പ്ലാവ് ഏഴ് ഇനങ്ങളും, വാഴ 10 ഇനങ്ങളും, മാങ്കോസ്റ്റിന്‍ രണ്ട് ഇനങ്ങളും ഉണ്ട്. ബറാബ, ലിച്ചി, റംബുട്ടാന്‍, ദുരിയന്‍, ഫാഷന്‍ ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട്, മര മുന്തിരി, ഓറഞ്ച്, ബയര്‍ആപ്പിള്‍ തുടങ്ങി മധുവിന്‍റെ കൃഷിയിടത്തില്‍ എല്ലാത്തരം ഫലങ്ങളും വിളയുന്നു.
നിരവധി ഔഷധ സസ്യങ്ങളും കിഴങ്ങു വര്‍ഗങ്ങളും മധുവിന്‍റെ കൃഷിയിടത്തിലുണ്ട്. ഏലം, കാപ്പി, കുരുമുളക്, തെങ്ങ് തുടങ്ങിയ കൃഷികളും പരിപാലിക്കുന്നുണ്ട്. തന്‍റെ വീടിനോട് ചേര്‍ന്ന് ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും ഉല്‍പാദിപ്പിച്ച് വിതരണവും നടത്തുന്നുണ്ട്.