ഇടുക്കി ഉപ്പുതറയില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു


ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു.പത്തേക്കര്‍ പന്ദംപ്ലാക്കല്‍ സരിതാ സലിയുടെ വീടാണ് അഗ്നിക്കിരയായത്. മകനെ സ്കൂളില്‍ വിട്ടതിനുശേഷം സരിത പണിക്കു പോയതിന് പിന്നാലെയാണ് തീപിടിച്ചത്. പുകയും ശബ്ദവും കേട്ടെത്തിയ നാട്ടുകാരാണ് തീയണച്ചത്. ഭര്‍ത്താവ് മരിച്ചതോടെ പ്രതിസന്ധിയിലായ സരിതയും മകനും പ്രദേശവാസികള്‍ നിര്‍മ്മിച്ചു നല്‍കിയ താല്‍ക്കാലിക ഷെഡിലാണ് കഴിഞ്ഞിരുന്നത്. വീട്ടിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടും തീപിടുത്തത്തില്‍ തകര്‍ന്നിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം കാഞ്ഞിരംപാറ ഗീത ഹോസ്പിറ്റലിന് സമീപവും വീടിന് തീപിടിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ കാഞ്ഞിരംപാറ വാര്‍ഡില്‍ ഗീത ഹോസ്പിറ്റലിന് സമീപത്തെ ദീപുവിന്‍റെ ഉടമസ്ഥതയിലുള്ള വീടിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി ഏഴരയോട് കൂടിയാണ് സംഭവം. സംഭവം അറിഞ്ഞ് തിരുവനന്തപുരം അഗ്നിശമന നിലയത്തില്‍ നിന്നും അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ റ്റി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണച്ചു.
തിരുവനന്തപുരം അഗ്നിശമന നിലയത്തില്‍ നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വീടിനകത്ത് ഉണ്ടായിരുന്ന കട്ടില്‍, മേശ, സെറ്റി, ഫാന്‍, ഫ്രിഡ്ജ്, വസ്ത്രങ്ങള്‍ ഉള്‍പ്പടെ പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നിശമന സേന സംഭവ സ്ഥലത്ത് കൃത്യസമയത്ത് എത്തിയത് കൊണ്ട് സ്വര്‍ണ്ണാഭരണങ്ങളും പ്രമാണങ്ങളും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ കത്തി നശിക്കാതെ വീണ്ടെടുക്കാന്‍ സാധിച്ചു. കൂടാതെ വീടിനകത്ത് രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നു.
അതും കൃത്യമായി അഗ്നിശമന സേന വീട്ടിന് പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടുത്ത കാരണം വ്യക്തമല്ലെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അഗ്നിബാധയ്ക്ക് കാരണമെന്ന് അഗ്നിശമന സേന പറയുന്നു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സേനാംഗങ്ങളായ ജി.എസ് നോബിള്‍, ജി സുമേഷ്, ശ്രീരാജ് ആര്‍ നായര്‍, ബൈജു ബി, അന്‍ഷാദ്, അനീഷ് പി, മഹേഷ് കുമാര്‍ അരുണ്‍ ആര്‍.എല്‍, ബിജിന്‍ ഐ.ജെ, ഷഫീഖ് ഇ, അനീഷ് കെ, ഹോം ഗാര്‍ഡ് ശ്യാമളകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് തീ കെടുത്താന്‍ നേതൃത്വം നല്‍കിയത്