പ്രധാന വാര്‍ത്തകള്‍
ഋഷഭ് പന്ത് ഈ സീസണിൽ ഐപിഎല്‍ കളിക്കില്ലെന്ന് സൗരവ് ഗാംഗുലി


ഡല്‍ഹി: 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഋഷഭ് പന്ത് കളിക്കില്ലെന്ന് മുൻ ബിസിസിഐ പ്രസിഡന്റും ഡൽഹി ക്യാപിറ്റൽസിന്‍റെ ഡയറക്ടറുമായ സൗരവ് ഗാംഗുലി. നിലവിൽ റിഷഭ് പന്താണ് ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റൻ.
ഡിസംബർ 30ന് നടന്ന കാറപകടത്തിൽ പന്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. താരം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പന്തിന്റെ അഭാവം ടീമിന് വലിയ നഷ്ടമാണെന്ന് ഗാംഗുലി പറഞ്ഞു. വരാനിരിക്കുന്ന സീസണിൽ ഡൽഹി ക്യാപിറ്റൽസ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഗാംഗുലി പറഞ്ഞു.
പന്ത് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും സമയമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഫെബ്രുവരിയിലും മാര്‍ച്ചിലുമായി നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക പരമ്പര പന്തിന് നഷ്ടമാകും.