രാജ്യത്തെ കാത്തിരിക്കുന്നത് വലിയ മാന്ദ്യം; മുന്നറിയിപ്പുമായി ലോകബാങ്ക്


ഡൽഹി: മിക്ക രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വളർച്ചാ പ്രവചനങ്ങൾ വെട്ടിക്കുറച്ച് ലോകബാങ്ക്. പുതിയ പ്രത്യാഘാതങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്നും മുന്നറിയിപ്പ് നൽകി. ലോകബാങ്കിന്‍റെ കണക്കനുസരിച്ച് റഷ്യ-യുക്രൈൻ യുദ്ധം സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
2024 ലെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ച ബാങ്ക്, പണപ്പെരുപ്പവും ഉയർന്ന പലിശ നിരക്കുമാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്നെന്ന് പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച അടുത്ത സാമ്പത്തിക വർഷം 6.9 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവും വർദ്ധിച്ചുവരുന്ന കയറ്റുമതി അനിശ്ചിതത്വവും നിക്ഷേപ വളർച്ചയെ ബാധിക്കുമെന്നും ലോകബാങ്ക് പറഞ്ഞു.
ലോകബാങ്കിന്‍റെ റിപ്പോർട്ട് പ്രകാരം ആഗോള മൊത്ത ആഭ്യന്തര ഉത്പാദനം 1.7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്. 2009 ലും 2020 ലും ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്.