കേരളാ ഗണക മഹാസഭ ഉടുമ്പന്‍ചോല താലൂക്ക് യൂണിയന്‍ കുടുംബസംഗമം നെടുങ്കണ്ടത്ത് നടന്നു


നെടുങ്കണ്ടം: കേരളാ ഗണക മഹാസഭ ഉടുമ്പന്‍ചോല താലൂക്ക് യൂണിയന്‍ കുടുംബസംഗമം നെടുങ്കണ്ടത്ത് നടന്നു. താലൂക്കിലെ എല്ലാ ഗണക കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് കുടുംബസംഗമം നടന്നത്. പതാക ഉയര്‍ത്തലിന് ശേഷം നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാര്‍ത്ഥസാരഥി ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബസംഗമം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വേദശ്രീ എം.ആര്‍ രതീഷ് മാണികുളം അദ്ധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പ്രസിഡന്റ് ആര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. എം.എസ് മഹേശ്വരന്‍, ഗണക മഹാസഭാ നേതാക്കളായ കെ.എന്‍ ഗോപാലകൃഷ്ണന്‍, ടി.കെ ഷാജി, ടി.കെ ശശി, കെ.കെ ജയചന്ദ്രന്‍, കെ.ജി രവീന്ദ്രന്‍മാസ്റ്റര്‍, ഉദയന്‍ ശാന്തികള്‍, പി.ജി ബാബു, കെ.ആര്‍ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
സംഗമത്തില്‍ വച്ച് സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. കൂടാതെ വ്യത്യസ്ഥ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു. തുടര്‍ന്ന് സംഗീത സദസ്, തിരുവാതിര, ശാഖയുടെ കീഴിലുള്ള 60 ഓളം വരുന്ന കലാകാരന്‍മാര്‍ പങ്കെടുത്ത കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു.