പ്രധാന വാര്‍ത്തകള്‍
തൂക്കുപാലം തേര്‍ഡ് ക്യാമ്പില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തോട്ടിലേയ്ക്ക് ഒഴുക്കി വിട്ടതായി ആരോപണം


തൂക്കുപാലം തേര്‍ഡ് ക്യാമ്പില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തോട്ടിലേയ്ക്ക് ഒഴുക്കി വിട്ടതായി ആരോപണം.
കല്ലാര്‍ പുഴയിലേയ്ക്ക് ചേരുന്ന തോട്ടിലേയ്ക്കാണ് മാലിന്യം ഒഴുക്കിയത്
തേര്‍ഡ് ക്യാമ്പ് കൊച്ചുപ്ലാമൂടിലൂടെ ഒഴുകുന്ന കൈതോട്ടിലേയ്ക്കാണ്, കഴിഞ്ഞ ദിവസം വൈകിട്ടോടെ കക്കൂസ് മാലിന്യം ഒഴുക്കിയത്. സമീപത്തെ ഹോസ്റ്റലില്‍ നിന്നുമാണ് ഭക്ഷണാവശിഷ്ടങ്ങളും സെപ്റ്റിക് ടാങ്ക് മാലിന്യവും ഒഴുക്കിയതെന്നാണ് ആരോപണം. മാലിന്യം തോട്ടിലേയ്ക്ക് പമ്പ് ചെയ്ത് ഒഴുക്കുകയായിരുന്നു.
കല്ലാര്‍ പുഴയിലേയ്ക്ക് ഒഴുകിയെത്തുന്ന തോട്ടിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. തേര്‍ഡ് ക്യാമ്പ് മുതല്‍, കല്ലാര്‍ ഡാം മേഖല വരെയുള്ള വിവിധ പ്രദേശങ്ങളില്‍ നിരവധി കുടിവെള്ള പദ്ധതികളുമുണ്ട്. മുന്‍പ്, സ്ഥാപനത്തില്‍ നിന്നും മാലിന്യം തോട്ടിലേയ്ക്ക് ഒഴുക്കിയിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.