മിന്നല്‍ മുരളിയിലും തല്ലുമാലയിലും തരംഗമായ ടൊവിനോ തോമസ് ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങി. ആരാധകരില്‍ ആവേശത്തിരയിളക്കമായി


ചങ്ങനാശേരി: മിന്നല്‍ മുരളിയിലും തല്ലുമാലയിലും തരംഗമായ ടൊവിനോ തോമസ് ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങി. ആരാധകരില്‍ ആവേശത്തിരയിളക്കമായി.ഇന്നലെ രാവിലെ പത്തിനാണു ചങ്ങനാശേരി നഗരത്തില്‍ ടൊവിനോ തരംഗം അലയടിച്ചത്. ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഗ്രാന്‍ഡ് വെഡ്ഡിംഗ് ഫ്‌ളോറിന്‍റെ ഉദ്ഘാടനത്തിനാണ് ടൊവിനോ എത്തിയത്. എസ്ബി കോളജ് ഗ്രൗണ്ടില്‍ ഹെലിക്കോപ്റ്ററിലിറങ്ങിയ ടൊവിനോ ബെന്‍സ് കാറിലാണ് ഉദ്ഘാടന വേദിയിലെത്തിയത്.
ഇടിമണ്ണിക്കല്‍ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ സണ്ണി ഇടിമണ്ണിക്കല്‍ ടൊവിനോ തോമസിനെ സ്വാഗതം ചെയ്തു. ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്തും തല്ലുമാലയിലെ ഗാനത്തിന് താളമിട്ട് ആവേശം പകര്‍ന്നും ഏറെനേരം ചെലവഴിച്ചശേഷമാണ് താരം മടങ്ങിയത്. കുട്ടികളും യുവാക്കളും സ്ത്രീകളും ഉള്‍പ്പെടെ വലിയ ജനാവലിയാണ് താരത്തെ നേരിട്ടുകാണാന്‍ എത്തിയത്. വാദ്യമേളങ്ങളും ഗാനമേളയും ഉദ്ഘാടനചടങ്ങിനു മിഴിവു പകര്‍ന്നു. ചടങ്ങിനെത്തിയ ജനസഞ്ചയത്തിനുമേല്‍ ഹെലികോപ്റ്ററില്‍നിന്ന് പുഷ്പവൃഷ്ടി നടത്തിയത് വേറിട്ട അനുഭവമായി.