Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി മരിച്ചു;പേഴുംകണ്ടം സ്വദേശിനി ജോവിറ്റ (18) ആണ് മരിച്ചത്
കട്ടപ്പന : സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി മരിച്ചു.കാഞ്ചിയാർ
പേഴുംകണ്ടം സ്വദേശി കുന്നത്ത് പൗലോസ് മാത്യുവിന്റെ മകൾ ജോവിറ്റ (18) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീടിനു സമീപമാണ് അപകടമുണ്ടായത്. ഇറക്കത്തിൽ നിയന്ത്രണം നഷ്ടപെട്ട് സൈക്കിൾ മറിഞ്ഞതോടെ ജോവിറ്റ കല്ലിൽ തലയിടിച്ച് വീഴുക ആയിരുന്നു. ഉടൻ തന്നെ താലൂക് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും തലക്ക് ഏറ്റ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ശസ്ത്രക്രിയ നടത്തിയെങ്കിലും അപകട നില തരണം ചെയ്തിരുന്നില്ല. തുടർന്ന് മരണം സംഭവിച്ചു.













































































