മാട്ടുക്കട്ട തൈപ്പറമ്പിൽ ബിൽഡിംഗിൽ അയ്യപ്പൻകോവിൽ പഞ്ചായത്തിന്റ ജനകിയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു
സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടലിന്റെ പ്രവർത്തനം ഇന്ന് രാവിലെ 12 മണിയോടേ മാട്ടുക്കട്ട തൈപ്പറമ്പിൽ ബിൽഡിംഗിൽ ആരംഭിച്ചു. അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൻ ഉത്ഘാടനം നിർവ്വഹിച്ചു
20 രൂപ നിരക്കിലാണ് ഉച്ച ഊണ് ലഭ്യമാക്കുന്നത്, കൂടാതെ മിതമായ നിരക്കിൽ പ്രഭാത ഭക്ഷണവും, ലഘു ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്നും സംഘടകർ പറഞ്ഞു.
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ വി.റ്റി,
കുടുംബശ്രി ചെയർപേഴ്സൺ രജിത ഷാജൻ , വൈസ് ചെയർപേഴ്സൺ ഷൈനി ആന്റണി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നിഷാ ബിനോജ്,
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുമോദ് ജോസഫ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈമോൾ രാജൻ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സാം കെ. സലാം , മറ്റ് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.