പ്രധാന വാര്‍ത്തകള്‍
തരൂരിന്റെ സന്ദർശനത്തിലെ വിവാദം; എൻഎസ്എസ് റജിസ്ട്രാർ പി എൻ സുരേഷ് രാജിവച്ചു


കോട്ടയം: എൻഎസ്എസ് രജിസ്ട്രാർ പിഎൻ സുരേഷ് രാജിവച്ചു. ശശി തരൂർ എംപിയുടെ പെരുന്ന സന്ദർശനത്തെ തുടർന്നുണ്ടായ തർക്കത്തിനു പിന്നാലെയാണ് രാജി. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ് രാജി ആവശ്യപ്പെട്ടത്.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കും തരൂരിനുമൊപ്പമുള്ള സുരേഷിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സുകുമാരൻ നായരുടെ പിൻഗാമിയായി സുരേഷിനെ ഉയർത്തിക്കാട്ടുകയാണെന്ന് വിമർശനം ഉയർന്നിരുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങളും പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുകുമാരൻ നായർ രാജി ആവശ്യപ്പെട്ടത്.