തെരുവില്‍ പേനയും മറ്റും വിറ്റു നടക്കുന്നത് ബാലവേലയാണെന്നാരോപിച്ച് പൊലീസ് പിടികൂടി ശിശുഭവനിലാക്കിയ ഉത്തരേന്ത്യന്‍ ബാലന്മാരെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് മോചിപ്പിച്ചു


കൊച്ചി: തെരുവില്‍ പേനയും മറ്റും വിറ്റു നടക്കുന്നത് ബാലവേലയാണെന്നാരോപിച്ച് പൊലീസ് പിടികൂടി ശിശുഭവനിലാക്കിയ ഉത്തരേന്ത്യന്‍ ബാലന്മാരെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് മോചിപ്പിച്ചു.മക്കളെ വിട്ടുകിട്ടാന്‍ രാജസ്ഥാന്‍ സ്വദേശികളായ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിടാന്‍ ഉത്തരവിട്ടത്.
കഴിഞ്ഞ നവംബര്‍ 29 നാണ് ആറും ഏഴും വയസുള്ള കുട്ടികളെ എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. ജില്ലാ ശിശുക്ഷേമസമിതിക്കു മുന്നില്‍ ഹാജരാക്കിയ കുട്ടികളെ അന്നുതന്നെ പള്ളുരുത്തി ശിശുഭവനിലേക്ക് മാറ്റി. കുട്ടികളെ കാണാനോ സംസാരിക്കാനോ മാതാപിതാക്കളെ അനുവദിച്ചിരുന്നില്ല.ഹര്‍ജിക്കാര്‍ എല്ലാവര്‍ഷവും അതിശൈത്യകാലത്ത് കേരളത്തിലെത്തി ഏതാനും മാസം കഴിയാറുണ്ട്. ഇക്കാലത്ത് പേനകളും മറ്റും വിറ്റ് കുട്ടികള്‍ മാതാപിതാക്കളെ സഹായിക്കാറുമുണ്ട്. ഇത്തവണ പൊലീസ് കുട്ടികളെ പിടികൂടി ശിശുഭവനിലേക്ക് മാറ്റിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു രക്ഷിതാക്കള്‍. അയല്‍വാസി കൂടിയായ അഡ്വ. മൃണാളിന്റെ സഹായത്തോടെയാണ് രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളെ എത്രയും വേഗം മോചിപ്പിക്കാനായിരുന്നു ഉത്തരവ്. ഹര്‍ജി പരിഗണിക്കവെ, തങ്ങളില്‍ നിന്ന് അകന്നു കഴിയുന്ന കുട്ടികളെ ഓര്‍ത്തു രക്ഷിതാക്കള്‍ കരഞ്ഞത് കോടതിയെയും സങ്കടത്തിലാക്കി.ഹര്‍ജിക്കാര്‍ എല്ലാവര്‍ഷവും അതിശൈത്യകാലത്ത് കേരളത്തിലെത്തി ഏതാനും മാസം കഴിയാറുണ്ട്. ഇക്കാലത്ത് പേനകളും മറ്റും വിറ്റ് കുട്ടികള്‍ മാതാപിതാക്കളെ സഹായിക്കാറുമുണ്ട്. ഇത്തവണ പൊലീസ് കുട്ടികളെ പിടികൂടി ശിശുഭവനിലേക്ക് മാറ്റിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു രക്ഷിതാക്കള്‍. അയല്‍വാസി കൂടിയായ അഡ്വ. മൃണാളിന്റെ സഹായത്തോടെയാണ് രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളെ എത്രയും വേഗം മോചിപ്പിക്കാനായിരുന്നു ഉത്തരവ്. ഹര്‍ജി പരിഗണിക്കവെ, തങ്ങളില്‍ നിന്ന് അകന്നു കഴിയുന്ന കുട്ടികളെ ഓര്‍ത്തു രക്ഷിതാക്കള്‍ കരഞ്ഞത് കോടതിയെയും സങ്കടത്തിലാക്കി.നിയമം കുട്ടികളുടെ ക്ഷേമത്തിനാകണം
ബാലാവകാശ നിയമപ്രകാരമുള്ള തീരുമാനങ്ങള്‍ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയാകണമെന്ന് ഹൈക്കോടതി. അവര്‍ക്ക് ശരിയായ വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ജീവിതസാഹചര്യം കൊണ്ടാണ് ഹര്‍ജിക്കാര്‍ കേരളത്തിലെത്തുന്നത്. ദാരിദ്ര്യം ഒരു കുറ്റമല്ല. രാഷ്ട്രപിതാവിന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ ദാരിദ്ര്യം ഏറ്റവും നീചമായ ഹിംസയാണ്. മാതാപിതാക്കളെ സഹായിക്കാന്‍ തെരുവില്‍ പേനയും വളയും മാലയുമൊക്കെ വില്‍ക്കുന്നത് എങ്ങനെയാണ് ബാലവേലയാകുന്നതെന്ന് മനസിലാകുന്നില്ല. സ്കൂളില്‍ പോകേണ്ടതിനു പകരം തെരുവില്‍ അലഞ്ഞു തിരിയേണ്ടവരല്ല കുട്ടികള്‍. അക്കാര്യത്തില്‍ തര്‍ക്കം വേണ്ട. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്ഥിരമായി ഒരിടത്ത് താമസിക്കാത്ത ഇവര്‍ക്ക് അതെങ്ങനെ കഴിയുമെന്നറിയില്ല. എന്നിരുന്നാലും പൊലീസിനും ശിശുക്ഷേമ സമിതിക്കും ഇവരെ കസ്റ്റഡിയിലെടുക്കാനോ മാതാപിതാക്കളില്‍ നിന്ന് അകറ്റാനോ കഴിയില്ല – ഹൈക്കോടതി വ്യക്തമാക്കി.