ഒന്നാം പ്രതി ഷാഫിയുടെ അത്യാഗ്രഹവും സ്വഭാവ വൈകൃതവുമാണ് നരബലി കേസിന് വഴിയൊരുക്കിയതെന്ന് കുറ്റപത്രം


കൊച്ചി; ഒന്നാം പ്രതി ഷാഫിയുടെ അത്യാഗ്രഹവും സ്വഭാവ വൈകൃതവുമാണ് നരബലി കേസിന് വഴിയൊരുക്കിയതെന്ന് കുറ്റപത്രം.എറണാകുളത്ത് താമസിച്ച് ലോട്ടറി കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശി പത്മയെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണ സംഘം ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചത്.ക്രൂരതയിലൂടെ ആനന്ദം കണ്ടെത്താനും മറ്റുള്ളവരുടെ അന്ധവിശ്വാസം മുതലെടുത്ത് പണം സമ്ബാദിക്കാനുമുള്ള ഷാഫിയുടെ താല്‍പ്പര്യമാണ് കൊലയ്ക്ക് കാരണമായത്. എഫ്‌ഐഐറിലെ പ്രതിപ്പട്ടികയ്ക്ക് മാറ്റം വരുത്താതെ പെരുമ്ബാവൂര്‍ സ്വദേശി ഷാഫിയെ ഒന്നാം പ്രതിയും ആയുര്‍വേദ ചികിത്സകന്‍ ഇലന്തൂര്‍ പുളിന്തിട്ട ഭഗവല്‍സിങ്ങിനെ രണ്ടാം പ്രതിയും ഭാര്യ ലൈലയെ മൂന്നാം പ്രതിയാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, മോഷണം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് 89ാം ദിവസമാണ് ശക്തമായ തെളിവുകളോടെ കുറ്റപത്രം സമര്‍പ്പിച്ചത്.ഷാഫിയുടെ പണക്കൊതിയും സ്വഭാവവൈകൃതവും ആഭിചാരത്തിലൂടെ സാമ്ബത്തിക ഉന്നതിയും ഐശ്വര്യവും നേടാമെന്ന രണ്ടും മൂന്നും പ്രതികളുടെ അന്ധവിശ്വാസവും ഒത്തുവന്നതാണ് നരബലിക്ക് കാരണമായത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രത്തിനൊപ്പം 66 സാക്ഷികളുടെ പട്ടികയും ം307 രേഖകളുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. നരബലി ആസൂത്രണം ചെയ്തതും അതിനുള്ള സൗകര്യം ഒരുക്കി ഇരയെ ഇലന്തൂരില്‍ എത്തിച്ചതും ഷാഫിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.കൊലനടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കൊല്ലപ്പെട്ട പത്മയുടെ മാസം, പാകം ചെയ്ത പാത്രങ്ങള്‍. കവര്‍ന്നെടുത്ത ആഭരണങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവയാണ് നിര്‍ണായക തെളിവുകള്‍. ഇതേ പ്രതികള്‍ നടത്തിയ ആദ്യ നരബലി കേസിന്റെ അന്വേഷണവും അവസാന ഘട്ടത്തിലാണ് അടുത്ത ആഴ്ച രണ്ടാമത്തെ കുറ്റപത്രവും സമര്‍പ്പിക്കും.