Idukki വാര്‍ത്തകള്‍
പ്രകാശ്ഗ്രാം കുരിശുമലയിൽ ദുഖവെള്ളി ആചരണം


പട്ടം കോളനിയിലെ ആദ്യ കുരിശുമലയായ പ്രകാശ്ഗ്രാം സെൻ്റ് തോമസ് മൗണ്ടിൽ ദുഖഃവെള്ളിയാചരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ മുതൽ വിശ്വാസികൾക്ക് മലകയറുന്നതിനുള്ള അവസരമുണ്ട് ഉച്ചകഴിഞ്ഞ് വിവിധ ദൈവാലയങ്ങളിൽ നിന്നുള്ള പരിഹാര പ്രദക്ഷിണം മലയടിവാരത്ത് എത്തിചേരും തേർഡ് ക്യാമ്പ് സെൻ്റ് ജോസഫ് ദൈവാലയത്തിൽ നിന്നും ഉച്ചകഴിഞ്ഞ് 2:30 ന് ആരംഭിക്കുന്ന പരിഹാര പ്രദക്ഷിണം വൈകിട്ട് നാലിന് അടിവാരത്ത് എത്തിച്ചേരും തുടർന്ന് 4.30ന് മലകയറ്റം ആരംഭിക്കും. എത്തിചേരുന്ന വിശ്വാസികൾക്ക് നേർച്ച കഞ്ഞിയും തയ്യാറാക്കുമെന്ന് വികാരി ഫാ. മാത്യു പാണ്ടൻമനാൽ, കൈക്കാരൻമാരായ സജി തോമസ്, എം. ജെ.ഫിലിപ്പോസ് എന്നിവർ അറിയിച്ചു.