Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ നല്‍കി മയക്കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്നു യുവാക്കളെ മഞ്ചേരിയില്‍ അറസ്റ്റ് ചെയ്തത് ഇന്നലെയാണ്



മലപ്പുറം: അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ നല്‍കി മയക്കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്നു യുവാക്കളെ മഞ്ചേരിയില്‍ അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. കൊടുംക്രൂരതയുടെ കഥകളാണ് ഈകേസിനു പിന്നില്‍ നടന്നത്. താടിയും മുടിയും വളര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ വന്നു വീട്ടമ്മയോട് ശൃംഗാരം തുടങ്ങിയത് 28കാരനായ മഞ്ചേരി മുള്ളമ്ബാറ സ്വദേശി തെക്കുംപുറം വീട്ടില്‍ മുഹ്‌സിനാണ്.മഞ്ചേരി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഹ്‌സിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ വധശ്രമം, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ന്യൂജെന്‍സ്റ്റൈലില്‍ വന്ന മുഹ്സിനോട് ആദ്യമെല്ലാം അകല്‍ച്ച പാലിച്ച യുവതി പിന്നീട് സൗഹൃദത്തിലായി. കുഞ്ഞുങ്ങളുള്ള യുവതിയുടെ ഭര്‍ത്താവ് പ്രവാസിയാണ്. ഇതുകൊണ്ടുതന്നെ രാത്രി സമയത്തെല്ലാം ആദ്യം ഇടതടവില്ലാതെ മെസ്സേജുകളയച്ചു. പിന്നീട് ഫോണ്‍വിളിയായി അടുപ്പും വളര്‍ന്നതോടെയാണു പ്രതി തനിസ്വരൂപം പുറത്തെടുക്കാന്‍ തുടങ്ങിയത്.യുവതിയെ ആദ്യം സ്വന്തമായും പിന്നീട് സുഹുത്തുക്കള്‍ക്കും കാഴ്‌ച്ചവെച്ചത് എം.ഡി.എം.എ നല്‍കി മയക്കിയശേഷമായിരുന്നു. ഇത്തരത്തില്‍ തനിക്കു അഞ്ചുതവണയോളം എം.ഡി.എം.എ നല്‍കിയതായാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. ഇത് എം.ഡി.എം.എ ആണെന്നുപോലും ഇവര്‍ക്കു അറിയില്ലായിരുന്നു. കഴിഞ്ഞ ശേഷം ഉണ്ടായ മാറ്റങ്ങള്‍ കാരണം സംഭവം മയക്കുമരുന്നാണെന്ന് പിന്നീട് മനസ്സിലായെന്നും യുവതി മൊഴി നല്‍കി.വീട്ടുകാര്‍ സംഭവം അറിഞ്ഞതോടെ സഹോദരന്റെകൂടെ വന്നാണു യുവതി പൊലീസില്‍ പരാതി നല്‍കിയത്. യാതൊരു കാരണവശാലും കേസില്‍നിന്നും പിന്മാറില്ലെന്നും ഏതറ്റംവരെയും പോയി പ്രതികള്‍ക്കു ശിക്ഷ വാങ്ങിച്ചു നല്‍കുമെന്ന നിലപാടിലാണിപ്പോര്‍ ഇവരുടെ വീട്ടുകാരും. ഭര്‍ത്താവും വീട്ടുകാരുമെല്ലാം കേസുമായി സഹകരിക്കുന്നുണ്ട്. മറ്റൊരു സ്ത്രീക്കും സമാനമായ അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും ഇവര്‍ പറയുന്നു.കേസില്‍ മഞ്ചേരി മുള്ളമ്ബാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ വീട്ടില്‍ ആഷിഖ് (25), എളയിടത്ത് ആസിഫ്(23) എന്നിവരെയാണ് ഇന്നലെ മലപ്പുറം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയായ മുഹ്സിന്‍ ഫോണിലൂടെ ബന്ധം തുടരുകയും സൗഹൃദം നടിച്ച്‌ വീട്ടമ്മക്ക് പലതവണയായി അതിമാരക മയക്കുമരുന്ന് നല്‍കി വരുതിയിലാക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടമ്മയെ പലസ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ബലാല്‍സംഗത്തിനിരയാക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയുമായിരുന്നു.വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ പ്രതികളുടെ വീടുകളിലെത്തിയാണ് അന്വേഷണം സംഘം യുവാക്കളെ പിടികൂടുന്നത്. കേസിലെ മറ്റൊരു പ്രതിയായ പറക്കാടന്‍ നിഷാദ് പൊലീസ് സംഘം വീടു വളയുന്നതിനിടെ ഓട് പൊളിച്ചു രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.മഞ്ചേരി എസ് ഐമാരായ വി ഗ്രീഷ്മ, കെ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മഞ്ചേരി പൊലീസും മലപ്പുറം ഡിവൈഎസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഐ കെ ദിനേഷ്, പി സലീം, ആര്‍ ഷഹേഷ്, കെ കെ ജസീര്‍, കെ സിറാജുദ്ദീന്‍ എന്നിവരും മലപ്പുറം എസ് ഐ നിതിന്‍ദാസ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!