NSS ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സാറിനെതിരെയുള്ള KB ഗണേഷ് കുമാറിൻ്റെ പരാമർശം അങ്ങേയറ്റം തരംതാണതും നെറികെട്ടതുമാണെന്ന് ഹൈറേഞ്ച് NSS യൂണിയൻ

NSS ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സാറിനെതിരെയുള്ള KB ഗണേഷ് കുമാറിൻ്റെ പരാമർശം അങ്ങേയറ്റം തരംതാണതും നെറികെട്ടതുമാണെന്ന് ഹൈറേഞ്ച് NSS യൂണിയൻ.
പത്തനാപുരം യൂണിയനിൽ ആരംഭിക്കാനിരിക്കുന്ന പത്‌മാ കഫേയുടെ പ്രവർത്തനത്തിൽ ഉണ്ടായ സാമ്പത്തിക അച്ചടക്കമില്ലായ്മയും ഏകാധിപത്യ പ്രവണതയിലും പ്രതിഷേധിച്ച് ഭൂരിപക്ഷം കമ്മറ്റിയംഗങ്ങൾ രാജിവെച്ചതിനെ തുടർന്ന് പ്രസിഡൻ്റു സ്ഥാനം നഷ്ടപ്പെട്ടതിലുള്ള നിരാശയിൽ നിന്നാണ് അദ്ദേഹത്തിൻ്റെ ജനറൽ സെക്രട്ടറിയ്‌ക്കെതിരായുള്ള പരാമർശത്തിന് തയ്യാറായത് എന്ന് മനസിലാക്കുന്നു.
സ്ഥാനത്തിരിക്കുമ്പോൾ വാഴ്‌ത്തി പാടുകയും സ്ഥാനം നഷ്‌ടപ്പെടുമ്പോൾ ഇകഴ്തി പാടുന്നതും ഒരു വൃക്തിയ്ക്കും പൊതുപ്രവർത്തകർക്കും ഭൂഷണമല്ല. ഇതേ നാണയത്തിൽ തിരിച്ചടി തുടങ്ങിയാൽ അത് എവിടെ എത്തി നിൽക്കും എന്ന് അദ്ദേഹം തിരിച്ചറിയുന്നത് നന്ന്. ജീവിതത്തിലെ വൈഷമ്യം നിറഞ്ഞ ഘട്ടത്തിൻ താങ്ങും തണലുമായി നിന്ന പിത്യതുല്യനെന്ന് അദ്ദേഹം തന്നെ പല വട്ടംവിശേഷിപ്പിച്ച NSS ജനറൽ സെക്രട്ടറിയെ അപമാനിക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹൈറേഞ്ച് NSS യൂണിയൻ ആവിശ്യപ്പെടുന്നു
യൂണിയൻ ചെയർമാൻKS അനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ ഭരണസമിതി അംഗങ്ങളായ KN സുകുമാരൻ നായർ PC സന്തോഷ് കുമാർ KV അജയകുമാർ,GA സുരേഷ് കുമാർ, KK ഗോപകുമാർ, Kശശികുമാർ, ഹരി S നായർ NSS പ്രതിനിധി സഭാ മെമ്പർമാരായ ശ്യാംസുന്ദർ പ്രസാദ് V മോഹന മേനോൻ യൂണിയൻ സെക്രട്ടറി PT അജയൻ നായർഎന്നിവർ പ്രസംഗിച്ചു









































































































































