സ്പോര്‍ട്സ് അക്കാഡമി : ജില്ലാ സെലക്ഷന്‍ ട്രയല്‍സ് ജനുവരി 14 ന് കട്ടപ്പനയില്‍


സ്പോര്‍ട്സ് അക്കാഡമി : ജില്ലാ സെലക്ഷന്‍ ട്രയല്‍സ് ജനുവരി 14 ന് കട്ടപ്പനയില്‍ കേരളാസ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാഡമികളിലേക്ക് 2023 - 2024 അദ്ധ്യായന വര്‍ഷത്തേയ്ക്കുള്ള കായിക താരങ്ങളുടെ ഇടുക്കി ജില്ലാ സെലക്ഷന്‍ ട്രയല്‍സ് (അത്ലറ്റിക്സ്, ഫുട്ബോള്‍, വോളീബോള്‍ ബാസ്‌ക്കറ്റ്ബോള്‍ മാത്രം) ജനുവരി 14 ന് കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കന്ററി സ്‌കൂളിൽ നടത്തും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം രാവിലെ 9 മണിക്ക് എത്തിച്ചേരണം. സ്‌കൂള്‍ അക്കാദമികളിലെ 7, 8 ക്ലാസ്സുകളിലേയ്ക്കാണ് പ്രവേശനം നല്‍കുന്നത്. അന്തര്‍ സംസ്ഥാന മത്സരത്തില്‍ 1, 2, 3 സ്ഥാനം നേടിയവര്‍ക്കും, ദേശീയമത്സരത്തില്‍ പങ്കെടുത്തവര്‍ക്കും 9-ാം ക്ലാസ്സിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. പ്ലസ് വണ്‍, കോളേജ് (ഒന്നാംവര്‍ഷം) സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം. ദേശീയമത്സരങ്ങളില്‍ 1,2,3 സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും. വോളീബോള്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്‌കൂള്‍തലത്തില്‍ ആണ്‍കുട്ടികള്‍ 170 സെന്റീമീറ്ററും, പെണ്‍കുട്ടികള്‍ 163 സെന്റീമീറ്ററും പ്ലസ് വണ്‍/കോളേജ് സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ആണ്‍കുട്ടികള്‍ 185 സെന്റിമീറ്ററും, പെണ്‍കുട്ടികള്‍ 170 സെന്റീമീറ്ററും മിനിമം ഉയരം ഉണ്ടായിരിക്കണം.
സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ ഒരു പാസ്പോര്‍ട്ട്സൈസ് ഫോട്ടോ, ജനന സര്‍ട്ടിഫിക്കറ്റ്/ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഏത് ക്ലാസ്സില്‍ പഠിക്കുന്നുവെന്ന് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, കായിക ഇനത്തില്‍ മികവ് തെളിയിച്ചതിൻ്റെ അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവസഹിതം രാവിലെ 9 മണിക്ക് കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:8289874459, 9895112027.