ഏലം മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽപ്രതിഷേധിച്ചുകൊണ്ട് എറണാകുളം സ്പൈസസ് ബോർഡ് ഹെഢാഫീസ് ഉപരോധിക്കുമെന്ന്കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ടിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


ഏലം മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ
പ്രതിഷേധിച്ചുകൊണ്ട് എറണാകുളം സ്പൈസസ് ബോർഡ് ഹെഢാഫീസ് ഉപരോധിക്കുമെന്ന്
കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ടിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2023 ജനുവരി 11 ന് നടക്കുന്ന ഉപരോധസമരത്തിൽ നിരവധി കർഷകർ പങ്കെടുക്കും.
സമീപകാലത്തൊന്നും ഉണ്ടാകാത്ത തരത്തിൽ ഏലക്കായുടെ വിലയിടിയുകയും ഏലം മേഖല കടുത്ത വെല്ലുവിളികൾ നേരിടുകയും ചെയ്യുന്ന ഈ സമയത്ത് സ്പൈസസ് ബോർഡും, കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളും നോക്കുകുത്തിയായി മാറിയതിൽ പ്രതിഷേധിച്ചുകൊണ്ടാണ് കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ടിന്റെ നേതൃത്വത്തിൽ ഇടുക്കിയിലെ ഏലം കർഷകരും, കർഷക കോൺഗ്രസ് നേതാക്കളും ചേർന്ന് എറണാകുളം സ്പൈസസ് ബോർഡ് ഹെഢാഫീസ് ഉപരോധിക്കുന്നത്.
ഏലക്കായുടെ വിലയിടിച്ചിൽ സർക്കാരും സ്പൈസസ് ബോർഡും ഇടപെടുക, ഏലക്കായ്ക്ക് താങ്ങുവില നിശ്ചയിക്കുക, രാസകീടനാശിനികൾ 50% സബ്സിഡി നിരക്കിൽ നൽകുക, കർഷകർക്കായി മാത്രം ഏലം ലേലം ക്രമപ്പെടുത്തുക, ഏലം കർഷകരെ സ്ഥലത്തിന്റെ അളവ് അനുസരിച്ച് ലിസ്റ്റ് ചെയ്യുക, അവർക്ക് പ്രത്യേകമായി തിരിച്ചറിയൽ രേഖ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കർഷക കോൺഗ്രസ് ഉപരോധ സമരം നടത്തുന്നത്. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട്, വൈസ് പ്രസിഡന്റ് ജോസ് മുത്തനാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് അജയ് കളത്തിക്കുന്നേൽ, ജയ്സൻ അബ്രഹാം എന്നിവർ പങ്കെടുത്തു.