പ്രധാന വാര്‍ത്തകള്‍
ചങ്ങാതിക്കായ് സഹപാഠികൾ ഒന്നിച്ചു; അജയനും കുടുംബവും സ്നേഹ തീർത്ഥത്തിലേക്ക്
പുനലൂർ : വാടകവീട്ടിൽ കഴിഞ്ഞിരുന്ന പ്രിയ സുഹൃത്തിന് വീട് വച്ചു നൽകി സഹപാഠികൾ. പുനലൂർ ശ്രീനാരായണ കോളേജിലെ പൂർവ്വവിദ്യാർത്ഥികൾ ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽദാന ചടങ്ങും, പാലുകാച്ചലും കഴിഞ്ഞ ദിവസം നടന്നു.
1978-81 കാലഘട്ടത്തിലെ വിവിധ ഗ്രൂപ്പുകളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ഹിൽടോപ്പ്’ മുൻകൈ എടുത്താണ് ആവണീശ്വരം സ്വദേശി അജയന് വീട് നിർമ്മിച്ചത്. കൂട്ടുകാർ ചേർന്ന് തീർത്ഥം എന്ന് പേരും നൽകി.
11.5 ലക്ഷം രൂപ ചിലവഴിച്ച് 710 ചതുരശ്ര അടിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് കൂട്ടുകാർ അജയന് സമ്മാനിച്ചത്. ഭാര്യയും, രണ്ട് മക്കളും അടങ്ങുന്നതാണ് അജയന്റെ കുടുംബം. വിദേശത്ത് ജോലി ചെയ്യുന്ന സുഹൃത്തുക്കളും പദ്ധതിയുടെ ഭാഗമായി.