കായിക പ്രതിഭാസംഗമം അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ല രൂപീകരിച്ചതിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും, ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് ജില്ലയില്‍ നിന്നുള്ള പ്രമുഖ ഒളിമ്പ്യ
ൻമാരെയും, അന്തര്‍ദ്ദേശീയ, ദേശീയ കായികതാരങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് കായികപ്രതിഭാസംഗമം സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയില്‍ ജില്ലയില്‍ നിന്നുള്ള ഒളിമ്പ്യ
ൻമാരെയും കായിക പ്രതിഭകളെയും ആദരിക്കും. ജനുവരി 28 ന് കാല്‍വരിമൗണ്ടില്‍ നടക്കുന്ന യോഗത്തില്‍ കായികവകുപ്പ് മന്ത്രി വി.അബ്ദു റഹ്മാന് പങ്കെടുക്കും. ചടങ്ങില്‍ ആദരിക്കപ്പെടുന്നതിലേയ്ക്കായി അന്തര്ദ്ദേശീയകായികമത്സരത്തില് പങ്കെടുത്തിട്ടുള്ള ഇടുക്കി ജില്ലയില്‍ നിന്നുള്ള കായികപ്രതിഭകളും, ദേശീയതലത്തില്‍ (സീനിയര്‍) സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയിട്ടുള്ള കായികതാരങ്ങളും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഒരു ഫോട്ടോയും മൊബൈല്‍ ഫോണ്‍ നമ്പറും സഹിതം ഇടുക്കി ജില്ലാസ്പോര്‍ട്സ് കൗണ്‍സിലില്‍ ജനുവരി 11, വൈകിട്ട് 5 മണിക്ക് മുമ്പായി നേരിട്ടോ, തപാല്‍ മുഖേനയോ നല്‍കണം.