കട്ടപ്പന -ഇരട്ടയാർ റൂട്ടിൽ നത്തുകല്ലിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു
കട്ടപ്പന -ഇരട്ടയാർ റൂട്ടിൽ നത്തുകല്ലിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബൊലീനോ കാർ കടയുടെ സൈഡിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ എട്ടരയോടെ നത്തുക്കല്ല് സിറ്റിയിലാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്ന നത്തുകല്ല് വാതല്ലൂർ ബേബി, അനിയൻ ബാബു, ബാബുവിൻ്റെ മകൻ്റെ ഭാര്യ സ്വപ്ന എന്നിവർക്കാണ് നിസാര പരിക്കേറ്റത്. ബാംഗ്ലൂരിൽ നിന്നെത്തിയ മകൻ്റെ കാർ ചെമ്പകപ്പാറ ആശുപത്രിയിൽ പോകുന്നതിനായി ബേബി എടുത്തതാണ്.പുഞ്ചിരിക്കവല ഭാഗത്തുനിന്ന് എത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിനു മറുഭാഗത്തുള്ള കടയുടെ സൈഡിൽ ഇടിച്ച് മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് അതുവഴി വന്ന സ്കൂൾ ബസിലും റോഡരികിൽ ഉണ്ടായിരുന്നവരെയും ഇടിക്കാതെ രക്ഷപ്പെട്ടതെന്ന് കണ്ടു നിന്നവർ പറഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട കാർ
സ്കൂൾ ബസിലിടിക്കാതെ വെട്ടിച്ച് സമീപത്തെ കടയുടെ കെട്ടിൽ ഇടിച്ച് നിർത്തുകയായിരുന്നുവെന്നു പറയുന്നു. എയർബാഗു പ്രവർത്തിച്ചതിനാൽ യാത്രികർക്ക് ഗുരുതര പരിക്കേറ്റിട്ടില്ല. വാഹനത്തിന് വലിയ തോതിൽ കേടുപ്പാടു സംഭവിച്ചിട്ടുണ്ട്.