പ്രധാന വാര്‍ത്തകള്‍
ഇടുക്കി തിങ്കൾക്കാടിൽ കഴിഞ്ഞ ദിവസം മറിഞ്ഞ ടൂറിസ്റ്റ് ബസ് റോഡിലേക്ക് കയറ്റാനുള്ള ശ്രമം തുടരുന്നു
വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് വാഹനം റോഡിലേക്ക് കയറ്റാനുള്ള ശ്രമം ആരംഭിച്ചത്. വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ച ക്രെയിൻ ഉൾപ്പെടെയുള്ള മെഷീനുകളുടെയും സഹായത്തോടെയാണ് വാഹനം റോഡിലേക്ക് കയറ്റാനായി ശ്രമിക്കുന്നത്. ജനുവരി ഒന്നിന് പുലർച്ചെയാണ് കല്ലാർകൂട്ടി – നെടുങ്കണ്ടം റോഡിൽ തിങ്കൾക്കാടിന് സമീപം ടൂറിസ്റ്റ് ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. മലപ്പുറത്തുനിന്ന് എത്തിയ വിദ്യാർത്ഥി സംഘത്തിലെ 44 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരാൾ സംഭവസ്ഥലത്തു തന്നെ മരണമടഞ്ഞിരുന്നു.