പ്രധാന വാര്‍ത്തകള്‍
ഡിജിറ്റൽ ഇന്ത്യ അവാര്‍ഡ്‌സില്‍ തിളങ്ങി കേരളം; മൂന്ന് പുരസ്കാരങ്ങൾ സ്വന്തം
തിരുവനന്തപുരം: ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ കേരളത്തിന് നേട്ടം. വിവിധ വിഭാഗങ്ങളിലായി മൂന്ന് അവാർഡുകളാണ് കേരളം നേടിയത്.
ഡിജിറ്റൽ ഭരണ പ്രക്രിയയെ ജനകീയമാക്കാൻ എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്ത് നടപ്പാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‍മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും കോട്ടയം ജില്ലാ ഭരണകൂടത്തിന്‍റെ വെബ്സൈറ്റിന് സ്വർണ്ണമെഡലും ക്ഷീരശ്രീ പോർട്ടലിന് വെള്ളിമെഡലും ലഭിച്ചു.
അറിവും വൈദഗ്ധ്യവുമുള്ള വിജ്ഞാന സമൂഹമായി കേരളത്തെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽ.ഡി.എഫ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും വിരൽത്തുമ്പിൽ വിവരങ്ങൾ ലഭ്യമാകുന്ന ഈ ഇന്‍റർനെറ്റ് യുഗത്തിൽ ഭരണവും പൊതുസേവനവും ഡിജിറ്റൽ ആയേ തീരൂ എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.