പ്രധാന വാര്‍ത്തകള്‍
സിബിച്ചന്‍ തോമസ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്


ചെറുതോണി : ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി സിബിച്ചന്‍ തോമസ് കാരയ്ക്കാട്ടിനെ തെരഞ്ഞെടുത്തു. കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധിയായി മുരിക്കാശേരി ഡിവിഷനില്‍ നിന്നും മത്സരിച്ച് ജയിച്ചുവന്ന സിബിച്ചന്‍ തോമസ് മുരിക്കാശേരി സെന്‍റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനും കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി നിയോജക മണ്ഡലം സെക്രട്ടറിയും എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്‍റുമാണ്.