പ്രധാന വാര്‍ത്തകള്‍
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്


തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്.
മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ശമ്ബള വര്‍ധന നടപ്പാക്കണമെന്നാണ് നിയമം. നിലവില്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ശമ്ബള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്.
നാളെ ഒ.പി ബഹിഷ്‌കരിച്ചുകൊണ്ടാണ് സമരം. 13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതിദിന വേതനം 1500 രൂപയാക്കുക എന്നതാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം. അത്യാഹിത വിഭാഗത്തെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.