മകര വിളക്കിന് ശേഷം ബസ് ചാര്‍ജ് വര്‍ധിപ്പിക്കും; കണ്സെഷന് നിരക്കും ഉയര്‍ത്തേണ്ടിവരുമെന്ന് മന്ത്രി ആന്റണി രാജു
ശബരിമല മകര വിളക്കിന് ശേഷം സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്കിലും വര്‍ധനവ് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ഇന്ന് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യമാണ് ബസ് ഉടമകള്‍ പ്രധാനമായും ഉയര്‍ത്തുന്നത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാര്‍ജ് വര്‍ധനവ് വേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ കണ്സെഷന് നിരക്കില്‍ ഉയര്ത്തരുമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ അറിയിച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കണം. വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കി ഉയര്‍ത്തണം. ഈ ആവശ്യങ്ങള്‍ പരിഗണിക്കാതെയുള്ള ചാര്‍ജ് വര്‍ധനവ് അംഗീകരിക്കില്ലെന്ന് ബസ്സുടമകള്‍ നിലപാട്.കണ്സഷന് നിരക്ക് ആറ് രൂപയാക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം ശക്തമായതോടെ് വിദ്യാര്‍ത്ഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും, ഗതാഗത മന്ത്രി ആന്റണി രാജുവും നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം സംഘടനകള്‍ എതിര്‍ത്തിരുന്നു. ഇത് പ്രായോഗികമല്ലെന്നാണ് സംഘടനകളുടെ നിലപാട്. ഇക്കാര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനുമായി ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നായിരുന്നും നേരത്തെ ആന്റണി രാജു അറിയിച്ചിരുന്നു.































































































































