തേക്കടിയുടെ മനോഹാരിത കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ട്മടങ്ങാന്‍ തിരക്ക് കൂട്ടുന്നു
പീരുമേട്: തേക്കടിയുടെ മനോഹാരിത കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ അതിര്‍ത്തിഗ്രാമങ്ങള്‍ കണ്ട്മടങ്ങാന്‍ തിരക്ക് കൂട്ടുന്നു.അവിടെ മുന്തിരിപ്പാടങ്ങള്‍ കാണുക എന്നത്കൂടി ഇപ്പോള്‍ ടൂര്‍ പാക്കേജുകള്‍ നടത്തുന്നവര്‍ തങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.കുമളി യില്‍ നിന്നും17 കിലോമീറ്റര്‍ മാത്രം അകലെ കെ.കെ. പെട്ടി, ഗൂഢല്ലൂര്‍, കമ്ബം, തുടങ്ങിയഇടങ്ങളിലാണ് എത്രകണ്ടാലും മതിവരാത്ത മുന്തിരിപ്പാടങ്ങള്‍ സഞ്ചാരികള്‍ക്ക് സ്വാഗതമേകുന്നത്. ക്രിസ്മസ് അവധിക്കാലത്ത് ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് മുന്തിരി പ്പാടം സന്ദര്‍ശിക്കാന്‍ എത്തിയത് . തേക്കടിയില്‍ എത്തുന്ന ആഭ്യന്തര വിനോദ സഞ്ചാരികള്‍ ബോട്ടിങ്ങ് കഴിഞ്ഞ് നേരെ കുമളിയില്‍ നിന്നും കെ കെ പെട്ടിയിലും, കമ്ബത്തും ,എത്തി മുന്തിരി പാടങ്ങള്‍ സന്ദര്‍ശിച്ച്‌ആവോളം ആ സ്വദിച്ച് മടങ്ങുകയാണ്. മുന്തിരി പാടങ്ങളില്‍ എത്തുന്ന ആര്‍ക്കും സെല്‍ഫി എടുക്കാം .സഞ്ചാരികള്‍ക്ക് ഇവിടെ ഇരിപ്പടം ഒരുക്കിയിട്ടുണ്ട്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ ആകര്‍ഷിച്ച് മുന്തിരിക്കുലകള്‍ കൈയ്യെത്തും ദൂരത്തുണ്ട്. ഹണിമൂന്‍ ട്രിപ്പിനെത്തുന്നവര്‍ക്ക് മതിവരുവോളം ഫോട്ടോയെടുത്ത് മടങ്ങാം. ഇവിടെ വിനോദ സഞ്ചാരികള്‍ക്ക് ഇവിടെ ഫ്രഷ് ജൂസിം മുന്തിരി വൈനും ടിന്‍ ജ്യൂസും ഇവിടെ ലഭ്യമാണ് .
വിനോദ സഞ്ചാരികള്‍ക്ക് സന്ദര്‍ശന പാസോ, മറ്റ് നിയന്ത്രണങ്ങളാ ഇല്ല. തിരികെ പോരുമ്ബോള്‍ മുത്തിരി മൂന്ന് കിലോ പായ്ക്കറ്റിന്180 രൂപയുംമുതല്‍ ആവശ്യത്തിന് വാങ്ങുകയും ചെയ്യാം.മുന്തിരി വില്‍പ്പന അങ്ങനെ തോട്ടം ഉടമകള്‍ പൊടിപൊടിക്കുകയാണ്. ഓരോ ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് മുന്തിരി പാടം സന്ദര്‍ശിക്കുന്നത് .അവധി ദിവസങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്ക് കൂടും . മുന്തിരിക്ക് സീസണ്‍ ഇല്ല. സൂര്യപ്രകാശവും വെളളവും, എല്ലായിപ്പോഴും വേണം. മുന്തിരി ചെടി ഒരു മൂടിന്റെ കാലാവധി30 വര്‍ഷമാണ്. ചെടികള്‍ക്ക് ആവശ്യമായ പരിചരണങ്ങള്‍ നല്‍കുന്നു. സ്ഥിരമായി വെള്ളം പമ്ബ് ചെയ്യും .ചാണക പൊടിയും, കടലപ്പിണ്ണാക്കും വളമായി ഉപയോഗിക്കുന്നു. പുഷ്പിച്ചു കഴിഞ്ഞാല്‍ 120 ദിവസം പ്രായം എത്തുമ്ബോള്‍ മുന്തിരി വിളവെടുക്കാം .ഇക്കാലയളവെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുവാനുമാകും. ടൂറിസത്തെ കാര്‍ഷിക രംഗവുമായി കോര്‍ത്തിണക്കി അങ്ങനെ മുന്തിരിപ്പാടങ്ങള്‍ അതിര്‍ത്തി ഗ്രാമങ്ങളെ കൂടുതല്‍ സമ്ബന്നമാക്കുകയാണ്.