പ്രധാന വാര്‍ത്തകള്‍
പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്റെ നിര്യാണത്തിൽ ഇടുക്കി രൂപത അനുശോചിച്ചു.

ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ വേർപാട് കത്തോലിക്കാ സഭയ്ക്ക് വലിയ നഷ്ടമാണന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. വിശ്വാസത്തിന്റെ വലിയ ബോധ്യങ്ങളിൽ നിന്നുകൊണ്ട് സഭയെ നയിച്ച വ്യക്തിയായിരുന്നു പാപ്പ. ആഴമേറിയ ദൈവശാസ്ത്ര ദർശനങ്ങളിലൂടെ സഭയെ നയിച്ച ദൈവശാസ്ത്ര പണ്ഡിതനായിരുന്നു അദ്ദേഹം. ശാന്തതകൊണ്ടും എളിമകൊണ്ടും ധീരമായ സ്ഥാനത്യാഗംകൊണ്ടും ചരിത്രത്തിൽ ഇടം നേടിയ വ്യക്തിയാണ് പാപ്പ എന്ന് ബിഷപ്പ് അനുസ്മരിച്ചു.
നാളെ ഇടുക്കി രൂപതയില എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പ്രത്യേക അനുസ്മരണവും പ്രാർത്ഥനയും നടക്കുമെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ അറിയിച്ചു.