San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മാളികപ്പുറം ചിത്രത്തിന്റെ തരംഗത്തിലാണ് സിനിമാപ്രേമികള്‍. സോഷ്യല്‍ മീഡിയ മുഴുവന്‍ മാളികപ്പുറം ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും തീയേറ്റര്‍ അനുഭവങ്ങളുമാണ് മലയാളികള്‍ പങ്കുവയ്‌ക്കുന്നത്



മാളികപ്പുറം ചിത്രത്തിന്റെ തരംഗത്തിലാണ് സിനിമാപ്രേമികള്‍. സോഷ്യല്‍ മീഡിയ മുഴുവന്‍ മാളികപ്പുറം ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും തീയേറ്റര്‍ അനുഭവങ്ങളുമാണ് മലയാളികള്‍ പങ്കുവയ്‌ക്കുന്നത്.കേവലം ഉണ്ണിമുകുന്ദന്‍ എന്ന നടന്റെ ആരാധകര്‍ മാത്രമല്ല, സിനിമാപ്രേമികള്‍ ഒന്നടങ്കം ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. ഭക്തി മാത്രം പ്രതീക്ഷിച്ച്‌ പോയവര്‍ക്ക് ത്രസിപ്പിക്കുന്ന എന്റര്‍ടെയ്‌നര്‍ നല്‍കാന്‍ മാളികപ്പുറത്തിന് കഴിയുന്നുവെന്നാണ് റിവ്യൂകള്‍ സൂചിപ്പിക്കുന്നത്. സിനിമ കണ്ട അനുഭവം പങ്കുവച്ച്‌ മറ്റ് നടന്‍മാരും സംവിധായകരും രാഷ്‌ട്രീയ പ്രമുഖര്‍ പോലും രംഗത്തെത്തുകയാണ്. ഇതിനിടെയാണ് നടനും സംവിധായകനുമായ നാദിര്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുന്നത്.

ബുദ്ധിജീവികള്‍ അല്ലാത്തത് കൊണ്ടാകാം തനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും മാളികപ്പുറം ചിത്രം നല്ല ഇഷ്ടമായെന്നാണ് നാദിര്‍ഷായുടെ പ്രതികരണം. “‘മാളികപ്പുറം’എന്ന സിനിമ ഇന്നലെ (30.12.22) ഇടപ്പള്ളി വനിത വിനീത തീയേറ്ററില്‍ സെക്കന്‍റ് ഷോ കണ്ടു. ബുദ്ധിജീവികള്‍ അല്ലാത്തത് കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും നല്ല ഇഷ്ടമായി. റിയലി ഫീല്‍ ഗുഡ് മൂവീ (ഇതില്‍ രാഷ്‌ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട. സിനിമ ഇഷ്ടപ്പെടുന്ന ഒരു സാധാ പ്രേക്ഷകന്റെ അഭിപ്രായമായി കണക്കാക്കിയാല്‍ മതി.)”ഇതായിരുന്നു നാദിര്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന് താഴെ നാദിര്‍ഷായെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് എത്തുന്നത്. ഒരു പ്രത്യേക വിഭാഗക്കാരെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയുള്ള നീക്കമാണ് നാദിര്‍ഷായുടെ പോസ്‌റ്റെന്നായിരുന്നു ഒരു കമന്റ്. എന്നാല്‍ ഏതൊരു കാര്യവും ചങ്കൂറ്റത്തോടെ പറയുന്നവനാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് എന്ന് നാദിര്‍ഷാ മറുപടി നല്‍കി. സിനിമ കണ്ടുനോക്കി ഇഷ്ടപ്പെട്ടാല്‍ നല്ലതാണെന്ന് പറയണം, ഇല്ലെങ്കില്‍ കൊള്ളില്ലെന്ന് പറയണം, അതല്ലാതെ ജാതിയും മതവും രാഷ്‌ട്രീയവും സിനിമയില്‍ കൂട്ടിക്കലര്‍ത്തേണ്ട കാര്യമില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button