പരിശീലന പരിപാടി സമാപിച്ചു

ദേശിയ ദുരന്തനിവാരണ അതോറിറ്റിയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡും പെരുവന്താനം സെന്റ് ആന്റണീസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച 7 ദിവസം ദൈർഘ്യമുള്ള ദുരന്ത നിവാരണ പരിശീലന പരിപാടി സമാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിന്ദു രമേശ് പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് സാമൂഹിക തിന്മമായി പരിണമിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നും ഒരു ദുരന്തമായി കണക്കാക്കി അതിനെതിരെ പ്രവർത്തിക്കുന്ന പോരാളികളായി യുവജനങ്ങൾ മാറണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. സ്വയം രക്ഷ ഒപ്പം മറ്റുള്ളവർക്കും രക്ഷ എന്ന ടാഗ് ലൈനിൽ ആണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്. പ്രോഗ്രാമിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു. റോപ്പ് ടെക്നിക്, ഫ്ളഡ് റെസ്ക്യൂ, ട്രെക്കിങ്ങ്, റിവർ ക്രോസിങ്, സി.പി.ആർ, എമർജൻസി മൂവ്, ഫയര്‍ റെസ്ക്യൂ, ഭൂകമ്പ രക്ഷാ മാര്‍ഗങ്ങള്‍, ഇടിമിന്നല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ തുടങ്ങിയ വിവിധ പരിശീലനങ്ങൾ നൽകപ്പെട്ടു. പ്രോഗ്രാമിൽ സ്കൗട്ട് ആൻഡ് ഗൈഡ് കട്ടപ്പന വിദ്യാഭ്യാസ ജില്ലാ കമ്മീഷണർ ശ്രീ ഡേവിഡ് ജോസഫ്, സ്കൗട്ട് ആൻഡ് ഗൈഡ് കട്ടപ്പന വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ശ്രീമതി റീന പി കെ, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ശ്രീമതി ആൻസി എബ്രഹാം, ജില്ലാ ട്രെയിനിംഗ് കമ്മീഷണർ ശ്രീമതി മോൻസി പി മോഹൻ, യുവ ആപ്ദ മിത്ര സംസ്‌ഥാന മാസ്റ്റർ ട്രെയിനർമാരായ ശ്രീ. സിറിൽ ജോസ്, ശ്രീമതി ലൈലത്തു ബീവി, കട്ടപ്പന വിദ്യാഭ്യാസ ജില്ലാ കോർഡിറ്റർമാരായ റിബിൻ പി സേവ്യർ, ജിബിൻ കെ മാനുവൽ, സിജോ കെ വി, കോളേജ് അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആന്റണി, ഐ.ക്യൂ.എ.സി കോർഡിനേറ്റർ നൈസ് ജോസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി നാൻസി ഡിക്രൂസ് വിദ്യാര്‍ഥി പ്രതിനിധി ഏയ്ഞ്ചല്‍ ജോയ് എന്നിവർ ചടങ്ങില്‍ സംസാരിച്ചു.









































































































































