Idukki വാര്‍ത്തകള്‍
ഏലപ്പാറയിൽ നിർമ്മിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ശിലാസ്ഥാപനം ബുധനാഴ്ച

ഏലപ്പാറ >
സിപിഐഎം ഏലപ്പാറ ഏരിയ കമ്മിറ്റി ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 5 വൈകിട്ട് നാലിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. ശാന്തിനഗറിലെ കാർഷിക വികസന ബാങ്ക് സമീപം പാർട്ടി വാങ്ങിയ സ്ഥലത്ത് ഓഫീസ് മന്ദിരത്തിന്റെ തറക്കല്ലിടും. തോട്ടം തൊഴിലാളികൾ കർഷകരും പാർട്ടി പ്രവർത്തകരും പാർട്ടി ബന്ധുക്കൾ അനുഭാവികൾ വർഗ്ഗ ബഹുജന സംഘടനകളുടെ പ്രതിനിധികൾ ഇടതുപക്ഷ സഹയാത്രികരും പങ്കെടുക്കും . ചടങ്ങിൽ സിപിഐഎം നേതാക്കളായഎം എം മണി , കെ കെ ജയചന്ദ്രൻ , എ പി മേരി , ജില്ലാ സെക്രട്ടറി സി വിവർഗീസ്, ജില്ലാ സെക്രട്ടറിയേറ്റംഗം ആർതിലകൻ , ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ടിബിനു , എം ജെ വാവച്ചൻ , ഏരിയാ സെക്രട്ടറി എംറ്റി സജി എന്നിവർ സംസാരിക്കും.









































































































































