പ്രധാന വാര്‍ത്തകള്‍
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കാഞ്ഞിരപ്പിള്ളി രൂപത

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കാഞ്ഞിരപ്പിള്ളി രൂപത.
രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കലാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
ബഫര്‍സോണില്‍ സര്‍ക്കാര്‍ കണ്ണടച്ചിരുന്നിട്ട് യാതൊരു കാര്യവുമില്ലെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി. ഇതുവരെയുള്ള നടപടികളെല്ലാം പുനഃപരിശോധിക്കണം. ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുളില്‍ ഒതുക്കിനിര്‍ത്തുമെന്നാണ് വിശ്വാസം. ആ വിശ്വാസം വോട്ടുകളായി പ്രതിഫലിക്കും. കര്‍ഷകരെ പരിഗണിക്കാത്ത ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഇനി ഭരണത്തില്‍ കയറാന്‍ കഴിയില്ലെന്നും അത്തരത്തിലൊരു ചിന്ത വ്യാമോഹമാണെന്നും മാര്‍ ജോസ് പുളിക്കല്‍ കുറ്റപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.