പ്രധാന വാര്‍ത്തകള്‍
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബേക്കറി ഉടമ പോലീസ് പിടിയില്‍

മുട്ടം:നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബേക്കറി ഉടമ പോലീസ് പിടിയില്‍. യോദ്ധാവ് പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് മുട്ടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ആഡംസ് ബേക്കറിയില്‍ നിന്ന് 150 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.വിപണിയില്‍ 13000 രൂപായോളം വില വരുമെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില്‍ ബേക്കറി ഉടമ തുടങ്ങനാട് തെക്കേവീട്ടില്‍ സോണി (29) യെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.മുട്ടം സി.ഐ.പ്രിന്‍സ് ജോസഫ്, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, ഷംസുദ്ദീന്‍, സിയാദ്.ഇ.എസ്, സഞ്ചയ്, എസ്.സി.പി.ഒമാരായ ഷാജി.എം.എസ്, ദേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.