അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശാസ്ത്രചിന്തയും യുക്തിബോധവും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ദക്ഷിണമേഖല ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി.

അന്ധവിശ്വാസ കൂരിരുള്‍ മാറ്റാന്‍, ശാസ്ത്ര വിചാര പുലരി പിറക്കാന്‍ എന്ന മുദ്രാവാക്യവുമായി സെക്രട്ടറി വി കെ മധു നയിക്കുന്ന ജാഥയെ മിനി സ്റ്റേഡിയത്തില്‍ സ്വീകരിച്ചു. പി കെ ഗോപന്‍, എ പി ജയന്‍, ടി കെ ജി നായര്‍, ജി കൃഷ്ണകുമാര്‍, എസ് നാസര്‍, കെ എം ബാബു, അജിത് കോളാടി, അഡ്വ. ലിറ്റിഷ പ്രിന്‍സ്, ലീല ഗംഗാധരന്‍ എന്നിവര്‍ ജാഥാംഗങ്ങളാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടുക്കി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി എസ് ബേബി അധ്യക്ഷനായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം അഡ്വ. കെ ബി സെല്‍വം, ഇടുക്കി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ബെന്നി മാത്യു, വൈസ് പ്രസിഡന്റ് സിബി പാറപ്പായി, ടോമി ജോസഫ്, ബിജോ ജോസ്, ജോമറ്റ് ജോയി, ഗോഡ്‌സണ്‍ ജോസഫ്, ഷൈല വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ഗ്രന്ഥശാല പ്രവര്‍ത്തകനും സാഹിത്യകാരനുമായ കാഞ്ചിയാര്‍ രാജന്‍, കവി കെ ആര്‍ രാമചന്ദ്രന്‍, ആദ്യകാല ലൈബ്രറി അംഗങ്ങളായ പി ജെ വര്‍ക്കി, കെ എം ചാക്കോ, കെ വി ആഗസ്തി, കെ ബി ശശി എന്നിവരെ ആദരിച്ചു.