പ്രധാന വാര്‍ത്തകള്‍
കട്ടപ്പന വെള്ളയാംകുടിയിൽ വൃദ്ധനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കട്ടപ്പന വെള്ളയാംകുടിയിൽ വൃദ്ധനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വെള്ളയാംകുടി മൈലാടിയിൽ മാത്യൂ തോമസിനെയാണ് വീട്ടിന് സമീപത്തെ പുരയിടത്തിലെ മരത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
79 വയസുകാരനായ മാത്യൂവിനെ ഇരുപത്തിയൊന്നാം തീയതി മുതൽ കാൺമാനില്ലന്ന് കാട്ടി വീട്ടുകാർ കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു.
കാണാതായി എട്ടാം ദിവസമാണ് വീടി ന് സമീപത്തെ പുരയിടത്തിലെ ഗ്രാമ്പു മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.