പ്രധാന വാര്‍ത്തകള്‍
‘ഒരു ഘട്ടത്തിലും ആശങ്കയുണ്ടായിരുന്നില്ല’: ആദ്യ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി
കോട്ടയം: സോളാർ കേസിൽ സിബിഐയുടെ ക്ലീൻ ചിറ്റ് ലഭിച്ചതിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അന്വേഷണത്തിന്‍റെ ഫലത്തെക്കുറിച്ച് ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ലെന്നും സത്യം മറച്ചുവയ്ക്കാൻ കഴിയില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പൊതുജീവിതം ജനങ്ങള്‍ക്കു മുന്നില്‍ ഒരു തുറന്ന പുസ്തകമായിരുന്നു. തന്‍റെ മനസാക്ഷിക്ക് അനുസൃതമല്ലാത്ത ഒരു കാര്യവും താൻ ചെയ്തിട്ടില്ലെന്നും ഒന്നും മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി കുറിപ്പിൽ പറയുന്നു. ഉമ്മൻചാണ്ടി, ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി ഉൾപ്പെടെ എല്ലാ പ്രതികളെയും സോളാർ പീഡനക്കേസില്‍ സിബിഐ കുറ്റവിമുക്തരാക്കിയിരുന്നു.