പ്രധാന വാര്‍ത്തകള്‍
ബഫർ സോൺ സര്‍വേ കൃത്യമായി നടക്കുന്നുണ്ടെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍

ബഫര്‍ സോണ്‍ സര്‍വേ കൃത്യമായി നടക്കുന്നുണ്ടെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഇപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
ഉറക്കം നടിക്കുന്നവര്‍ ഉണരണം. ബഫര്‍ സോണ്‍ വിഷയത്തില്‍ ശുഭപ്രതീക്ഷയാണുള്ളത്. മുഖ്യമന്ത്രിയുടെ യാത്രയില്‍ ശുഭപ്രതീക്ഷയുണ്ട്. സുപ്രീംകോടതിയില്‍ കക്ഷി ചേരാന്‍ ജനുവരിയില്‍ അഞ്ചിന് അപേക്ഷ നല്‍കും. ചില എന്‍.ജി.ഒ സംഘടനകള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. മലബാര്‍ വന്യജീവി സങ്കേതം ആവശ്യമാണോയെന്ന കാര്യം ചര്‍ച്ച ചെയ്യുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു