പ്രധാന വാര്‍ത്തകള്‍
ഒരു ചക്കയുടെ വില 1010 രൂപ; കാർഷിക വിപണിയിൽ താരം ഇപ്പോൾ ചക്കയാണ്

കൂത്താട്ടുകുളം: ഒരു ചക്കയുടെ വില 1010 രൂപ. കൂത്താട്ടുകുളം കാര്‍ഷിക വിപണിയിലാണ് ഇത്രയും രൂപക്ക് ഒരു ചക്ക ലേലത്തില്‍ പോയത്.ആവശ്യക്കാര്‍ ഏറിയതോടെ ലേലം മുറുകുകയായിരുന്നു. ഒടുവില്‍ കിഴക്കേക്കൂറ്റ് വീട്ടില്‍ ചാക്കോച്ചനാണ് 1010 രൂപയ്ക്ക് ചക്ക സ്വന്തമാക്കിയത്. 1000 രൂപയ്ക്കും 500 രൂപയ്ക്കും ചക്ക ലേലത്തില്‍ പോയി.
ചൊവ്വാഴ്കളിലാണു കാര്‍ഷിക വിളകളുടെ ലേലം നടക്കുക. വളര്‍ത്തു മൃഗങ്ങള്‍, പച്ചക്കറികള്‍ ഉള്‍പ്പെടെ എന്തും ഇവിടെ ലേലത്തില്‍ വയ്ക്കാം. കര്‍ഷകര്‍ക്കു ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂത്താട്ടുകുളം അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് സൊസൈറ്റി 2009ലാണു ലേല വിപണി ആരംഭിച്ചത്.