പ്രധാന വാര്‍ത്തകള്‍
ബസിന് സൈഡ് നല്‍കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു
തൊടുപുഴ: ബസിന് സൈഡ് നല്‍കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. മുതലക്കോടം കാപ്പിക്കുന്നേല്‍ അരുണ്‍ ഐസക്കിനാണ് (30) പരിക്കേറ്റത്.ഇന്നലെ ഉച്ചയ്ക്ക് 2.30ന് കുന്നം കാരൂപ്പാറയിലായിരുന്നു അപകടം. തെന്നത്തൂരില്‍ നിന്ന് തൊടുപുഴയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കുന്നതിനിടെ അരുണ്‍ ഓടിച്ച ട്രാക്ടര്‍ റോഡരികിലെ തിട്ടയില്‍ കയറി വട്ടം മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് ട്രാക്ടര്‍ ഉയര്‍ത്തിയാണ് അരുണിനെ നാട്ടുകാര്‍ പുറത്തെടുത്തത്. തുടര്‍ന്ന് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇടുപ്പെല്ലിനും തലയ്ക്കും സാരമായി പരിക്കേറ്റതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തൊടുപുഴ ഫയര്‍ഫോഴ്സും പൊലീസും അപകടസ്ഥലത്തെത്തിയിരുന്നു