പ്രധാന വാര്‍ത്തകള്‍
ബ്രസീൽ പരിശീലകസ്ഥാനത്തേക്ക് സിദാനെ പരിഗണിക്കുന്നു; ദെഷോം തുടർന്നാൽ ബ്രസീലിലേക്ക്
റിയോ ഡി ജനെയ്റോ: ടിറ്റെയുടെ പിൻഗാമിയായി ബ്രസീലിയൻ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനായി സിനദിൻ സിദാനെ പരിഗണിക്കുന്നു. ഇതിഹാസ താരവും മുൻ റയൽ മാഡ്രിഡ് പരിശീലകനുമായ സിദാനും ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയതായി റിപ്പോർട്ട്.
ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില ബ്രസീൽ പുറത്തായിരുന്നു. ഇതോടെയാണ് ടിറ്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്.
പിൻഗാമിയായി ഒരു വിദേശ പരിശീലകനെ നിയമിക്കാൻ ഒരുങ്ങുകയാണ് ഫെഡറേഷൻ. ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷോമിന്റെ നീക്കത്തിന് അനുസൃതമായാകും സിദാൻ ബ്രസീലിലേക്ക് എത്തുക. ഫ്രഞ്ച് ടീമിന്‍റെ മുഖ്യപരിശീലകനായി ദെഷോം തുടരുകയാണെങ്കിൽ ബ്രസീലിലേക്ക് വരുന്ന കാര്യം സിദാൻ പരിഗണിക്കും. ദെഷോം പടിയിറങ്ങുകയാണെങ്കിൽ സിദാൻ പിൻഗാമിയാകും.