പ്രധാന വാര്‍ത്തകള്‍
മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി നാളെ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്കുള്ള സമയം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്ന് ചൊവ്വാഴ്ച രാവിലെ 10.45ന് കൂടിക്കാഴ്ച നടത്താൻ സമയം അനുവദിച്ചു.
സംസ്ഥാനത്തെ മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച ബഫർ സോൺ വിഷയം മുഖ്യമന്ത്രി ഉന്നയിക്കുമെന്നാണ് വിവരം. സിൽവർ ലൈൻ പദ്ധതിക്കുള്ള കേന്ദ്രാനുമതി വൈകുന്നതുമായി ബന്ധപ്പെട്ട പരാതിയും പ്രധാനമന്ത്രിയെ ധരിപ്പിക്കും.
സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം സമയം തേടിയത്.