പ്രധാന വാര്‍ത്തകള്‍
12 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍
കൊച്ചി : 12 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍ . ഗാന്ധിനഗര്‍, കമ്മട്ടിപ്പാടത്തുള്ള ഫ്‌ളാറ്റില്‍ നിന്ന് കടവന്ത്ര പോലീസ് ആണ് പ്രതികളെ പിടികൂടിയത് .തൃശ്ശൂര്‍, നാട്ടിക, വലിയകത്ത് ആഷിക് (23), മലപ്പുറം നിലമ്ബൂര്‍, ചെറിയകത്ത് രാഹുല്‍ (26) മലപ്പുറം, നിലമ്ബൂര്‍ പൂക്കോട്ടുംപാടം, വടപാടം അശ്വതി (20) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.