പ്രധാന വാര്‍ത്തകള്‍
വണ്ടിപ്പെരിയാറിന് സമീപം വാളാഡിയില്‍ ജീപ്പ് മറിഞ്ഞ് ഒരു മരണം. ചോറ്റുപാറ പുത്തന്‍പുരക്കല്‍ രാജന്റെ മകന് വിഷ്ണു ആണ് മരിച്ചത്
ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം വാളാഡിയില്‍ ജീപ്പ് മറിഞ്ഞ് ഒരു മരണം. ചോറ്റുപാറ പുത്തന്‍പുരക്കല്‍ രാജന്റെ മകന് വിഷ്ണു (19) ആണ് മരിച്ചത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ചോറ്റുപാറയില്‍ നിന്ന് വാളാഡിലേക്ക് പോകുംവഴി വിഷ്ണു സഞ്ചരിച്ച ജീപ് തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവറും വിഷ്ണുവുമാണ് ജീപ്പിലുണ്ടായിരുന്നത്.
പരിക്കേറ്റ വിഷ്ണുവിനെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.