ക്രിസ്മസ് ആഘോഷം ഇസ്ലാമിക വിരുദ്ധം; സക്കീർ നായിക്കിന്‍റെ വിവാദ പോസ്റ്റ് പിൻവലിച്ചു
ഡൽഹി: ലോകം ക്രിസ്മസ് ആഘോഷിക്കുന്ന വേളയിൽ ക്രിസ്മസ് ആശംസകൾ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാം വിരുദ്ധമാണെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക് പറഞ്ഞത് ഏറെ വിവാദമായിരുന്നു.
അമുസ്ലിംകളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും അവരെ അഭിവാദ്യം ചെയ്യുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് സക്കീര്‍ നായിക് പോസ്റ്റില്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെ ആയിരുന്നു വിവാദ പ്രസ്താവന. എന്നാൽ നിരവധി ക്രിസ്മസ് ആശംസകൾ ഇതിന് കീഴെ വന്നതിനെ തുടർന്ന് സാക്കിർ നായിക് തന്‍റെ ഫേസ്ബുക്ക് പേജിൽ നിന്ന് പോസ്റ്റ് പിൻവലിച്ചു.
അമുസ്ലിംകളുടെ ആഘോഷങ്ങളെ ഒരു തരത്തിലും അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ഭക്ഷണം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും ആരാധനാരീതിയിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നടത്താനോ സമ്മാനങ്ങൾ നൽകാനോ സമ്മാനങ്ങൾ വാങ്ങാനോ അനുവാദമില്ല. നായിക് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി പോസ്റ്റ് അപ്രത്യക്ഷമായി.