ഇ- വെ .ബിൽ സ്വർണ്ണവ്യാപാര മേഖലയ്ക്ക ഭീക്ഷണി

കട്ടപ്പന-സ്വർണ്ണവ്യാപാര മേഖലയിൽ ഇ- വെ ബിൽ നടപ്പാക്കുന്നത് ഏറെ അപകടകരമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേരള വ്യാപാര വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിക്ക് നൽകിയ സ്വീകരണ
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോസ് വർക്കി കാക്കനാട് അധ്യക്ഷത വഹിച്ചു.
ഇടുക്കി ജില്ലയിൽ ഭൂപ്രശ്നങ്ങൾ ശ്വാശ്വതമായി പരിഹരിക്കുന്നതിന് ഗവൺമെന്റ് സ്വത്തര നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ലാൻഡ് ഫ്രീഡം മൂവ്മെന്റ് നടത്തുണ പ്രത്യക്ഷ സമര പരിപാടികൾക്ക് ഇടുക്കി ജില്ലാ കമ്മറ്റി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ജില്ലാ ഭാരവാഹികൾ അറിയിച്ചു.
ജില്ലാ സെക്രട്ടറി സാജു പട്ടരുമഠം, സംസ്ഥാന കമ്മറ്റി അംഗം സാജൻ ജോർജ്, ബിജു കുര്യാക്കോസ്, വർഗീസ് പീറ്റർ, ജോയി പെരുന്നോലിൽ, പി. അജീവ് തുടങ്ങിയവർ പ്രസംഗിച്ചു.