പ്രധാന വാര്‍ത്തകള്‍
വന്‍കിട ജലവൈദ്യുത പദ്ധതികള്‍ കേന്ദ്രപങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള സാധ്യത തേടി കേരളം

വന്‍കിട ജലവൈദ്യുത പദ്ധതികള്‍ കേന്ദ്രപങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള സാധ്യത തേടി കേരളം. ഇതിന്റെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടിഎച്ച്‌ഡിസി (തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്)യുമായി വൈദ്യുതി വകുപ്പ് ചര്‍ച്ച നടത്തി.ഇടുക്കി രണ്ടാംഘട്ടം, പൂയംകുട്ടി, ലക്ഷ്മി പദ്ധതികള്‍ ടിഎച്ച്‌ഡിസിയുമായി ചേര്‍ന്ന് നടപ്പാക്കാന്‍ കഴിയുമോ എന്നായിരുന്നു ചര്‍ച്ച.
800 മെഗാവാട്ടിന്റേതാണ് ഇടുക്കി രണ്ടാംഘട്ടം. യഥാക്രമം 240, 210 മെഗാവാട്ടിന്റേതാണ് ലക്ഷ്മി, പൂയംകുട്ടി പദ്ധതികള്‍. ടിഎച്ച്‌ഡിസി നിലപാട് വ്യക്തമാക്കിയശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കും. മൂന്ന് പദ്ധതികളും കേന്ദ്ര–-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായി നടപ്പാക്കാന്‍ കേന്ദ്രത്തിന് അനുകൂല നിലപാടാണുള്ളതെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.