6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ നാരകക്കാനത്ത് വമ്പിച്ച കർഷക പ്രതിക്ഷേധ ജ്വാല സംഘടിപ്പിക്കും.ഇരുപതാം തിയതി ചെവ്വാഴ്ച 4 മണിക്ക് നാരകക്കാനത്ത് സംഘടിപ്പിക്കും



ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തപ്പെട്ട സമരങ്ങളുടെയും ജനകീയ മുന്നേറ്റങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നല്കിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെടാതിരിക്കുകയും, മലയോര ജനതയെ കൂടുതൽ ആശങ്കയിലേക്കും അപകടത്തിലേക്കും തള്ളിവിടുന്ന തരത്തിൽ ഇപ്പോൾ ഉപഗ്രഹ സർവ്വേ നടത്തി റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്ന കർഷക വിരുദ്ധ നടപടിയിലും പ്രതിക്ഷേധിച്ചും , അവ്യക്തമായ സർവ്വേ മാപ്പ് പിൻവലിച്ച് സാധാരണ ജനങ്ങൾക്ക് മനസിലാക്കും വിധം ലാൻഡ് മാർക്കോടു കൂടിയ മാപ്പ് പ്രസിദ്ധീകരിക്കുക, കർഷകർക്ക് പരാതി നല്കാനുള്ള സമയ പരിധി ദീർഘിപ്പിച്ച് നല്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് കർഷക പ്രതിക്ഷേധ ജ്വാല സംഘടിപ്പിക്കുന്നത്.

പ്രതിക്ഷേധ ജ്വാല ഇടുക്കി രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അദ്ധ്യക്ഷത വഹിക്കുന്ന പ്രതിക്ഷേധ യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് രൂപത ഡയറക്ടർ ഫാ.ഫ്രാൻസിസ് ഇടവക്കണ്ടം , രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, നാരകക്കാനം സെന്റ ജോസഫ് ചർച്ച് വികാരി ഫാ.തോമസ് നെച്ചികാട്ട്, കത്തോലിക്ക കോൺഗ്രസ് അസി. ഡയറക്ടർ ഫാ.ജിൻസ് കാരക്കാട്ട് , യൂണിറ്റ് പ്രിസിഡന്റ് റ്റോമി കല്ലുവെട്ടത്ത് സമര സമതി കൺവീനർ ബോബി ജോസ് , തങ്കച്ചൻ വേമ്പേനി, തങ്കച്ചൻ കുമ്പിടിയാമാക്കൽ ചുമ്മാർ മാത്യു , ജോയിസ് ചുമ്മാർ എന്നിവർ
സംസാരിക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!